?യു.എസിൽ H1B വിസയിൽ കഴിയുകയാണ് ഞാൻ. അമ്മയെ ഇവിടേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. പാസ്പോർട്ടിൽ ഒഴികെ മറ്റെല്ലാ രേഖകളിലും അമ്മയുടെ പേര് വേറൊന്നാണ്. പാസ്പോർട്ടിലെ പേര് വിവാഹശേഷം ഭർത്താവിന്റെ പേരുകൂടി ചേർത്തതാണ്. ഇക്കാരണത്താൽ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രശ്നമുണ്ടാവുമോ. 
-jsanjo@gmail.com
=പാസ്പോർട്ടിൽ കൊടുത്തിരിക്കുന്നതുപോലെയാവും യു.എസ്.വിസയിൽ പേരുവരിക. പാസ്പോർട്ടിലുള്ള പേര് ഡോക്യുമെന്റുകളിലൂടെ (ഉദാഹരണം: വിവാഹസർട്ടിഫിക്കറ്റ്) തെളിയിക്കാനായാൽ പേര് ഒരു പ്രശ്നമാവില്ല.

?ബ്രൗസ് ചെയ്യുമ്പോൾ http://www.usadiverstiylottery.com/requiremnts.html എന്ന വെബ്‌സൈറ്റ് കണ്ടു. ഈ നറുക്കെടുപ്പ് പ്രക്രിയയ്ക്ക് അപേക്ഷിക്കാമോ. 
-sajit1980@gmail.com
=ഡൈവേഴ്‌സിറ്റി വിസ (വൈവിധ്യവത്കരണ വിസ) പദ്ധതിക്ക്‌ നിലവിൽ ഇന്ത്യൻ പൗരൻമാർക്ക് യോഗ്യതയില്ല. അഞ്ചുവർഷത്തിനിടെ യു.എസിലേക്കുള്ള കുടിയേറ്റം ഏറ്റവും കുറവുള്ള രാജ്യങ്ങളിൽനിന്ന് അപേക്ഷകരെ തിരഞ്ഞെടുത്ത് ഇവിടത്തെ കുടിയേറ്റസമൂഹത്തെ വൈവിധ്യവത്കരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് https://travel.state.gov/content/visas/en/immigrate/diverstiy-visa/intsructions.html. സന്ദർശിക്കുക. വാണിജ്യ വെബ്‌സൈറ്റുകളിലും മറ്റ് സർക്കാറിതര വെബ്‌സൈറ്റുകളിലും വിശ്വസനീയവും ഏറ്റവും പുതിയതുമായ വിവരം ലഭ്യമാകാനിടയില്ല. അതിനാൽ വിസ വിവരങ്ങൾക്ക് യു.എസ്. സർക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുന്നതാണ് ഉചിതം. 


?ഭാര്യയും ഞാനും 2016 സെപ്റ്റംബറിൽ യു.എസിൽ എത്തിയതാണ്. ഞങ്ങൾക്ക് ഇവിടെ തങ്ങാനുള്ള കാലാവധി 2017 മാർച്ച് രണ്ടിന് കഴിഞ്ഞു. ഇത് നീട്ടിക്കിട്ടാൻ അപേക്ഷിച്ചു. മടങ്ങിപ്പോന്നാൽ എത്രദിവസത്തിനകം തിരികെ ചെല്ലണം. ഞങ്ങൾക്ക് 10 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയാണുള്ളത്
--nairrk@hotmail.com
 =യു.എസിൽ തിരികെച്ചെല്ലുന്നതിനുമുമ്പ് നിശ്ചിതകാത്തിരിപ്പ് സമയമില്ല. വിസാക്കാലാവധി കഴിയുംമുമ്പ് ഒരു യു.എസ്. പോർട്ട് ഓഫ് എൻട്രിയിൽ നിങ്ങൾക്ക് ഹാജരാവാം. B1/B2 നോൺ ഇമിഗ്രന്റ് വിസയാണെന്നും യു.എസിന് പുറത്തെ നിങ്ങളുടെ താമസസ്ഥലം നിലനിർത്തണമെന്നും ഓർക്കുക. യു.എസിൽ പ്രവേശനം അനുവദിക്കുന്നതിനും ഒരു സന്ദർശനകാലത്ത് എത്രനാൾ തങ്ങാനാവുമെന്ന് തീരുമാനിക്കുന്നതിനും പോർട്ട് ഓഫ് എൻട്രിയിലുള്ള ഇമിഗ്രേഷൻ ഓഫീസർക്ക് അധികാരമുണ്ട്. വിസ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞിട്ടും തങ്ങുകയോ വിസ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്തിട്ടില്ലെന്നും നിങ്ങൾക്ക് തെളിയിക്കാൻ കഴിയണം. 

? നോർത്ത് കരോലൈന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.എസ്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിന് എനിക്ക് പ്രവേശം കിട്ടിയിട്ടുണ്ട്. വിസ അഭിമുഖസമയത്ത് എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്. ദേശസാത്കൃത ബാങ്കുകളിൽനിന്നുള്ള വിദ്യാഭ്യാസ വായ്പകളെമാത്രമേ സാമ്പത്തിക സ്രോതസ്സായി കണക്കാക്കുകയുള്ളോ.
-sudeep0012@gmail.com
=സ്ഥിരനിക്ഷേപവും ബാങ്ക് അക്കൗണ്ടിലെ ബാലൻസുംപോലെ സ്വീകാര്യമായ സാമ്പത്തിക സ്രോതസ്സാണ് വിദ്യാഭ്യാസവായ്പ. F1 വിസ അഭിമുഖത്തിന് ആവശ്യമായ രേഖകൾ സംബന്ധിച്ച് കൂടുതൽ അറിയാൻ http://www.ustraveldocs.com/in/in-niv-typefandm.asp സന്ദർശിക്കുക.