ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ മലയാളികളുടെ കൂട്ടായ്മയായ ''കലാമണ്ഡലം ടാന്‍സാനിയ'' പട്ടേല്‍ സമാജ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍,  2018  വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

ചെയര്‍മാന്‍ ആയി വിപിന്‍ എബ്രഹാം, വൈസ് ചെയര്‍പെര്‍സന്‍ സിമി ജിജോ, സെക്രട്ടറി ബിനു നായര്‍, ജോയിന്റ് സെക്രട്ടറി ഇക്രം ജലീല്‍, ട്രഷറര്‍ ബിനു ബി.എല്‍ എന്നിവരെയും മറ്റ് കമ്മിറ്റി അംഗങ്ങളായി ജിതേഷ്, ഷിജു നാലു തെങ്ങില്‍, ഇബ്രാഹിം മുഹമ്മദ്. ജിഷിന്‍ ജോര്‍ജ്, സോജന്‍ ജോസഫ്, സുരാജ് കുമാര്‍, സിന്‍സി ശ്രീരാജ്, സജിത്, ശ്വേത ശ്രീജേഷ് പുതിയവീട്ടില്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ഓഡിറ്റര്‍ ആയി ജോര്‍ജുപാപ്പിയെയും നിയമിച്ചു.

ജിജോ ജോസഫ് സംവിധാനം നിര്‍വഹിച്ച കഴിഞ്ഞ വര്‍ഷത്തെ പരിപാടികള്‍ കോര്‍ത്തിണക്കിയ മനോഹരമായ ഒരു വീഡിയോ പ്രദര്‍ശനത്തോടെ പരിപാടികള്‍ ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ  മുരുകന്‍ കാട്ടാക്കട ചീഫ് ഗസ്റ്റ് ആയിരുന്നു. തുടര്‍ന്ന് ''വായാടി ചിലങ്കകള്‍'' മലയാളം കോമഡി ഫ്യൂഷന്‍ ഡാന്‍സും അവതരിപ്പിച്ചു.