മോണ്‍റോവിയ: മഹാത്മാ കള്‍ച്ചറല്‍ സെന്റര്‍ ലൈബീരിയായുടെ ആഭിമുഖ്യത്തില്‍ നടന്ന മഹാത്മാ പ്രീമിയര്‍ ലീഗ് സീസണ്‍ 5 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റൈസിങ് സ്റ്റാര്‍ മോണ്‍റോവിയയെ പരാജയപ്പെടുത്തിക്കൊണ്ടു സൗത്ത് ബീച്ച് സ്മാഷേഴ്‌സ് ജേതാക്കളായി.
ഫൈനലിലെ മികച്ച കളിക്കാരനായി ഫിജി ജെയിംസിനെ തിരഞ്ഞെടുത്തു. വിജയികള്‍ക്ക് സംഘടനയുടെ സീനിയര്‍ അംഗമായ ജേക്കബ് യേശുദാസ് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.
വാര്‍ത്ത അയച്ചത് : മേജോ ജോസഫ്