കൂടുതല്‍ ചിത്രങ്ങള്‍

കെനിയ: കേരള അസോസിയേഷന്‍ ഓണം നൈറോബി ഓഷ്വാള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. കെനിയയിലെ  ഇന്ത്യന്‍ ഹൈകമ്മീഷണര്‍ യൊഗെഷ്വര്‍ വര്‍മ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മൂര്‍ത്തി, സെക്രട്ടറി പ്രദീപ് നായര്‍, സീനിയര്‍ വ്യവസായി വേലായുധന്‍, നൈറോബി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓണര്‍ രാധിക മുരളീ തുടങ്ങിയവര്‍ വേദി പങ്കിട്ടു. അക്ഷയ മൂര്‍ത്തി, നിമ്മി മേനോന്‍ ആന്റ് ടീം, ലേഖ ദിനേശ് ആന്റ് ടീം, ജയപ്രകാശ് ബാലു ആന്റ് ടീം എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പ്രദീപാണ് മഹാബലിയുടെ വേഷത്തിലെത്തിയത്. ഓണസദ്യക്ക് ശേഷം ബാലഭാസ്‌കര്‍, ബിജു നാരായണന്‍, രാജലക്ഷ്മി തുടങ്ങിയ കേരളത്തില്‍ നിന്നെത്തിയ  കലാകാരന്‍മാര്‍ അവതരിപ്പിച്ച സംഗീത സംഗമവും നടന്നു.

വാര്‍ത്ത അയച്ചത് : ഡോ.റാഫി പോള്‍