കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ 2016 ലെ വാര്‍ഷിക സമ്മേളനവും കൊച്ചു കുരുന്നുകള്‍ക്കായി  സംഘടിപ്പിച്ച കിങ്ങിണി കൂട്ടവും നൈറോബി ഓഷ്ഹ്വാല്‍ സ്‌കൂള്‍ അങ്കണത്തില്‍ മാര്‍ച്ച് 6 നു അരങ്ങേറി. കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച പാട്ടുകളും, നൃത്തങ്ങളും ഏവരുടെയും കയ്യടി നേടിയെടുത്തു. കേരള അസോസിയേഷന്റെ 61-ാം വാര്‍ഷിക മാഗസിന്‍ 'കയ്യൊപ്പ്' ഡോ.മേരി ജോളിയും ഡോ.ആനീ ജോര്‍ജും ചേര്‍ന്ന് പ്രകാശനം  ചെയ്തു. മാഗസിന്‍ ചീഫ് എഡിറ്റര്‍ രാജ് മോഹനനും സബ് എഡിറ്റര്‍  ആഷ്‌ലീ, ഘാന സാജന്‍, സംഗീത എന്നിവര്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
 
വാര്‍ഷിക പൊതുയോഗം 2015 ചെയര്‍മാന്‍ താനു മൂര്‍ത്തിയുടെ നന്ദി പ്രകടനത്തോടെ ആരംഭിച്ചു. സെക്രട്ടറി പ്രദീപ് നായര്‍ വാര്‍ഷിക അവലോകനവും, ഘജാന്‍ ജീ സകീര്‍ ഹുസൈന്‍   ധനവിനിയോഗബില്‍ അവതരണവും നടത്തി. ട്രസ്റ്റിമാരായ നന്ദന്‍ നായര്‍, എബ്രഹാം എന്നിവരുടെ  നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പിനൊടുവില്‍  2016 ലെ പുതിയ  കമ്മിറ്റിയെ  പ്രക്യാപിച്ചു.
 
ചെയര്‍മാന്‍ : പ്രദീപ് നായര്‍, 
വൈസ് ചെയര്‍ ലേഡി : രോഷ്‌നി ഷാജഹാന്‍ 
ജനറല്‍ സെക്രട്ടറി : ശ്രീ പ്രകാശ് മേനോന്‍
ട്രഷറര്‍ : ഉത്തം കുമാര്‍
ജോയിന്റ് സെക്രട്ടറി : അഭിലാഷ് 
കല വിഭാഗം സെക്രട്ടറി : ഘാന സാജന്‍  
കായിക വിഭാഗം സെക്രട്ടറി : വിജേഷ് വര്‍മ 
 
വാര്‍ത്ത അയച്ചത് : ഡോ.റാഫി പോള്‍