നെയ്‌റോബി: കെനിയയില്‍ ഒരു പുതിയ മലയാളം സദസ് - FACT  മത -ജാതീയ - വംശീയ വിഘടന വാദത്തിനെതിരെ ഒരു കൂട്ടായ്മ  ഗാര സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ചു ചേര്‍ന്നു. രാജ്മോഹന്‍, ആഷ്‌ലി, സുഭാഷ്, റാഫി, ഉണ്ണി, ചന്ദ്രു, നിഷാദ്, മണി, അജിത്ത്, ബെയ്ജോ, വിനോദ്, ബിജോയ്, ബാലന്‍, ടോണി എന്നിവര്‍ ആദ്യയോഗത്തില്‍ പങ്കെടുത്തു. മതമൗലിക വാദത്തിന്റെയും വര്‍ഗ്ഗീയതയുടെയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന അതിപ്രസരം നമ്മുടെ സമൂഹത്തെ അങ്ങേയറ്റം ആശങ്കയുടെ പിടിയില്‍ അകപ്പെടുത്തിയിരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് നെയ്‌റോബിയിലെ പ്രവാസികള്‍ മതനിരപേക്ഷരായ സമാന മനസ്‌കരുടെ 'ഫാക്ട്' കൂട്ടായ്മക്ക് രൂപം കൊടുത്തത്. 'മൗലികവാദത്തിന്റെ പ്രശ്‌നങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംവാദത്തില്‍ വിഷയം അവതരിപ്പിച്ച് ആഷ്‌ലി ജേക്കബ്, എല്ലാ തരം മൗലിക വാദങ്ങളും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. വിഷയാവതരണത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ മുഴുവന്‍ അംഗങ്ങളും സജീവമായി പങ്കെടുത്തു.അനുബന്ധിച്ച് നടന്ന കലാവിരുന്ന്  അനശ്വര ഗാനങ്ങളും കവിതയുംകൊണ്ട് മനോഹരമായിരുന്നു. ഉപസംഹാര വേളയില്‍ ഭാവിയിലെ ഒത്തുചേരലുകളുടെ പ്രസക്തിയും ഭാവി പരിപാടികളുടെ രൂപരേഖയും ജി.പി.രാജ് മോഹന്‍ അവതരിപ്പിച്ചു. 

വാര്‍ത്ത അയച്ചത് : ഡോ.റാഫി പോള്‍