ayyapanvilak

കിന്‍ഷാസാ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍  കോംഗൊയിലെ മലയാളികള്‍ ഡിസംബര്‍ 27ന് അയ്യപ്പന്‍ വിളക്ക് ആഘോഷിച്ചു. കിന്‍ഷാസാ കോംഗൊ ഹിന്ദു മണ്ഡല്‍ അമ്പലത്തില്‍ പുലര്‍ച്ചെ ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകള്‍ ഹരിവരാസനത്തോടെ സമാപിച്ചു. വിശേഷാല്‍ അയ്യപ്പ പൂജകളും, അയ്യപ്പ  സേവാസംഘത്തിന്റെ ഭജനയും ഉള്‍പ്പെട്ട പരിപാടികളില്‍ ഭക്തജനങ്ങള്‍ക്ക് നീരാഞ്ജനം വഴിവാട് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഭാഷ ഭേദമെന്യേ നാനൂറിലധികം ഭക്തജനങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ പുതുതായി നിയമിതനായ കിന്‍ഷാസ ഇന്ത്യന്‍ അംബാസിഡര്‍ എസ്.കെ.അശോക് വാരിയര്‍ വിശിഷ്ടാതിഥിയായിരുന്നു.