മനാമ: എസ് എന്‍ സി എസ് സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ അനില്‍കുമാര്‍ പിക്ക് യാത്രഅയപ്പ് നല്‍കി.   ചെയര്‍മാന്‍ പവിത്രന്‍ കെ.വി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, രണ്ട് പതിറ്റാണ്ട് പ്രവാസി ജീവിതം അവസാനിപ്പ്ച്ച് നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിനു ഉപഹാരം നല്‍കി ആദരിച്ചു.                                       

എസ് എന്‍ സി എസ് മുന്‍ ഡയറ്ക്റ്റര്‍ ബോഡ് മെംബര്‍കൂടി ആയിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങളെ മുന്‍ ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍ അനുസ്മരിച്ചു. എസ് എന്‍ സി എസ് ജന:സെക്രട്ടറി സുനീഷ് സുശീലന്‍ സ്വാഗതം ആശംസിച്ചു.  തുടര്‍ന്നു മുന്‍ ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍, മുന്‍ ജന:സെക്രട്ടറി ബൈജു ദാമോദരന്‍, സോമരാജന്‍ റ്റി,ശ്രീമാന്‍ സന്തോഷ് ബാബു, ഗോവിന്ദന്‍, ശശി എം വി, രാജേഷ് ദിവാകരന്‍, പ്രീതാ ബൈജു മറ്റു അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജന്‍ ഡി പണിക്കര്‍  നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് ഇഞ്ചക്കാട്  ബാലചന്ദറിന്റെ കവിത സിബി ശ്രീമോന്‍  ആലപിച്ചു.