മനാമ: ദാറുല്‍ ഈമാന്‍ കേരളാ സെക്ഷന്‍ ഏരിയതലത്തില്‍ സംഘടിപ്പിക്കുന്ന പൊതുപ്രഭാഷണങ്ങള്‍ ഇന്നും നാളെയുമായി നടക്കും 'സന്തുലിതത്വം മുസ്ലിം സമൂഹത്തിന്റെ നിലപാട്' എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വെസ്റ്റ് റിഫയിലുള്ള ദിശ സെന്ററില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ജമാല്‍ നദ്വി ഇരിങ്ങലും ഈസാ ടൗണിലുള്ള അല്‍ ഇസ്ലാഹ് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ യൂനുസ് സലീമും വിഷയത്തെ അധികരിച്ച് സംസാരിക്കും. നാളെ മുഹറഖ് മസ്ജിദുല്‍ ഈമാനില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സിറാജ് പള്ളിക്കരയും ഗഫൂളിലുള്ള ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ജമാല്‍ നദ്വിയും പ്രഭാഷണം നിര്‍വഹിക്കും. എല്ലാ പരിപാടികളും രാത്രി എട്ടര മണിക്കാണ് ആരംഭിക്കുക. പരിപാടിയില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി പ്രോഗ്രാം കണ്‍വീനര്‍ റിയാസ് യു.കെ. അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 36180136, 38825579