മനാമ: മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റിന്‍ കേരളീയ സമാജം ബഹ്‌റിനിലെ വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സമാജം ആക്ടിംഗ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത്, സമാജം ജനറല്‍ സെക്രട്ടറി വീരമണി എന്‍.കെ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

ഏപ്രില്‍ 29 വെള്ളിയാഴ്ച 3 മണി മുതല്‍ ബഹ്റിന്‍ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ ആയിരിക്കും മത്സരം. ഓയില്‍ പെയിന്റിംഗ് ഒഴികെ ഏതു മാധ്യമവും ചിത്രരചനയ്ക്ക്   ഉപയോഗിക്കാവുന്നതാണ്. ചിത്രരചനയുടെ വിഷയം മത്സരം ആരംഭിക്കുന്നതിന് മുമ്പ് അറിയിക്കുന്നതും ചിത്രരചനകള്‍ 2മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിക്കേണ്ടതുമാണ്.

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫികളും മികച്ച രചനകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. സമ്മാനങ്ങള്‍ മെയ് 1 ന് വിതരണം ചെയ്യുമെന്ന് മെയ്ദിനാഘോഷകമ്മിറ്റി കണ്‍വീനര്‍ പി.ടി. നാരായണന്‍ വ്യക്തമാക്കി.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് മെയ്ദിനാഘോഷകമ്മിറ്റി കണ്‍വീനര്‍ പി.ടി. നാരായണന്‍ 39901575, ജോയിന്റ് കണ്‍വീനര്‍ എസ്.പി മനോഹരന്‍ 32301547 എന്നിവരുമായി ബന്ധപ്പെടുക.