muhammadമസ്‌കറ്റ് : ഒമാനിലെ നിസ്‌വയില്‍ വിനോദ സഞ്ചാരത്തിനു പോയ കുട്ടികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് രണ്ട് മലയാളി കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച്‌ പേര്‍ മരിച്ചു.

നിസ്‌വ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ പട്ടാന്നൂര്‍ സ്വദേശി അബ്ദുള്‍ കബീറിന്റെ മകന്‍ മുഹമ്മദ് ഷമ്മാസ് , കോട്ടയം കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി rooyaസിജാദിന്റെ മകള്‍ റൂയ അമന്‍ എന്നിവരാണ് മരിച്ച മലയാളി കുട്ടികള്‍. ഈ സ്‌കൂളിലെ അധ്യാപിക മഹാരാഷ്ട്ര സ്വദേശി ദീപാലി സത്തേയിയും മരിച്ചവരില്‍ ഉള്‍പ്പെടും. സ്വദേശികളായ രണ്ട് ബസ്സ് ജീവനക്കാരാണ് മരിച്ച മറ്റുള്ളവര്‍. 

നിസ്‌വ ഇന്ത്യന്‍ സ്‌കൂള്‍  വിദ്യാര്‍ത്ഥികളുമായി ബഹലയിലേക്ക് വിനോദ സഞ്ചാരത്തിനു പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്.  മൂന്നു വിദ്യാര്‍ഥികള്‍  നിസ്‌വ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
    
satheyiമുഹമ്മദ് ഷമ്മാസിന്റെ മൃതദേഹം ബഹല ആശുപത്രിയിലും റൂയയുടെ മൃതദേഹം നിസ്വ ആശുപതിയിലും ആണ് സൂക്ഷിച്ചിട്ടുള്ളത്. സ്‌കൂള്‍ ബസിനു നേരെ മീന്‍ കയറ്റി കൊണ്ട് പോകുന്ന ബസ് ഇടിച്ചാണ് അപകടം ഉണ്ടായത് .