മനാമ: ഹൃദയാഘാതത്തെ തുടര്‍ന്നു പ്രവാസി യുവാവ് മരിച്ചു. ഹമദ് ടൗണില്‍ സൂഖ് വഖാഫിലെ അലി സഫര്‍ ഗാരേജില്‍ ജോലി ചെയ്യുന്ന കര്‍ണ്ണാടക മംഗലാപുരം കുന്താപുരം സ്വദേശി പ്രകാശ്(33)ആണ് മരിച്ചത്.22ന്  രാത്രി പത്തര മണിക്ക് താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വരുത്തിയെങ്കിലും ഡോക്ടര്‍മാര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.ബഹറിനില്‍ എത്തിയിട്ട് 8 വര്‍ഷം ആയിരുന്നു. അടുത്ത ജനുവരിയില്‍ നാട്ടിലേയ്ക്ക് പോകാനിരിക്കുകയായിരുന്നു. മൃതദേഹം സല്‍മാനിയാ ആശുപത്രിയിലേയ്ക്ക് മാറ്റി.