മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര ഘടകത്തിനു കീഴില്‍ ഉമ്മുല്‍ ഹസം ഏരിയയില്‍ മദ്‌റസ പ്രവര്‍ത്തനമാരംഭിക്കുന്നു. ചൊവ്വാഴ്ച രാത്രി 8.30ന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ മദ്‌റസ ഉദ്ഘാടനം ചെയ്യും.

ഇതോടെ സമസ്ത ബഹ്‌റൈന്‍ റൈയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പതാമത് മദ്രസയാണ് ഉമ്മുല്‍ ഹസമില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ദാറുല്‍ ഉലൂം എന്ന് നാമകരണം ചെയ്തിട്ടുള്ള മദ്രസ ഉമ്മുല്‍ ഹസമിലെ അപ്പാച്ചി റെസ്റ്റോറന്റിനു എതിര്‍ വശമുള്ള ശാദ് ഓഡിറ്റോറിയമുള്‍ക്കൊള്ളുന്ന ബില്‍ഡിംഗിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസയില്‍ പ്രഥമ ഘട്ടത്തില്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലേക്ക് അഡ്മിഷന്‍ ഉണ്ടായിരിക്കും. ഉദ്ഘാടനചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര - ഏരിയാ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും സ്വദേശി പ്രമുഖരും സംബന്ധിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് - +973-33505806, 33774181, 39135916