മനാമ: ബഹ്റൈന്‍ കെഎംസിസി  മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാഷാ സമര - പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം (വെള്ളിയാഴ്ച) വൈകിട്ട് 7മണിക്ക് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും. 

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, മുന്‍ എം എല്‍ എ അബ്ദുറഹിമാന്‍ രണ്ടത്താണി യുഎഇകെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇവര്‍ക്ക് പുറമെ ബഹ്‌റൈനിലെ പ്രമുഖ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. 

അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കെ എം സി സി നടപ്പാക്കുന്ന  'റഹ്മ 2016-17' വിവിധ കര്‍മ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ വെച്ച് നടക്കും. 

മലപ്പുറം ജില്ല സി എച്ച് സെന്ററിനു ധനസഹായം,  പാവപ്പെട്ട പ്രവാസി വിധവ പെന്‍ഷന്‍,  വൃക്കരോഗികള്‍ക്കു ഡയാലിസിസ് ധനസഹായം,  അപകടത്തില്‍ തളര്‍ന്നു കിടക്കുന്നവര്‍ക്കുള്ള ധനസഹായം, തീരദേശ മേഖലയിലെ നിര്‍ധനര്‍ക്കു ധനസഹായം,  പാവപ്പെട്ട മുന്‍  പ്രവാസികള്‍ക്ക് 1000 രൂപ വീതം പെന്‍ഷന്‍, പാവപ്പെട്ട വിധവകള്‍ക്കു തയ്യല്‍ മെഷിന്‍, നിത്യ രോഗികളായ പ്രവാസികള്‍ക്കു ചികില്‍സാ സഹായം തുടങ്ങിയ പദ്ധതികള്‍ക്കും ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973-33748156.