മനാമ: സമസ്ത കേരള സുന്നി ജമാഅത്തിന് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിന് പുറപ്പെടുന്ന സംഘത്തിനള്ള ക്ലാസിന്റെ ഉദ്ഘാടനം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു.
ത്യാഗ സന്നദ്ധതയും സമര്‍പ്പണ ബോധവും വിശ്വാസിയെ പഠിപ്പിക്കുന്ന ഹജ്ജിന്റെ അനുഷ്ഠാനങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കേണ്ടത് ഓരോ ഹാജിയുടേയും കടമയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സൈദലവി മുസ്‌ലിയാര്‍ അത്തിപ്പറ്റ, ഹാഫിള്‍ ശറഫുദ്ധീന്‍ മൗലവി, അശ്‌റഫ് അന്‍വരി, മന്‍സൂര്‍ ബാഖവി, മുഹമ്മദ് മുസ്‌ലിയാര്‍ എടവണ്ണപ്പാറ ആശംസകള്‍ നേര്‍ന്നു. ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും അബ്ദുല്‍ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു.