മനാമ: താമസസ്ഥലത്തുനിന്ന് തൊഴിലുടമ ഇറക്കിവിട്ട തൊഴിലാളികള്‍ നരകയാതനയില്‍. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലുടമ തൊഴിലാളികളെ ഇറക്കിവിട്ടത്. തുടര്‍ന്ന് ബഹ്‌റൈനിലെ കരാര്‍ സ്ഥാപനത്തിലെ 75 തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയിലെത്തി പരാതി നല്‍കി. 

തുച്ഛ ശമ്പളത്തില്‍ പന്ത്രണ്ടു മണിക്കൂര്‍ കനത്ത ചൂടില്‍ പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചിട്ടുംം ഓവര്‍ടൈം നല്‍കുകയോ മറ്റ് ആനുകൂല്യങ്ങള്‍ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. വന്‍തുക ഏജന്‍സിക്കു നല്‍കിയാണ് വിസ ലഭിച്ചത്. 150 ദിനാറായിരുന്നു ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ജോലി തുടങ്ങിയപ്പോള്‍  ലഭിച്ചത് വെറും 80 ദിനാര്‍ മാത്രം. 

തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍നിുള്ള തൊഴിലാളികളാണ് എംബസിയില്‍ പരാതി നല്‍കിയത്. ഈ സാഹചര്യത്തില്‍ ഒരുനിമിഷംപോലും ഈ സ്ഥാപനത്തില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തൊഴിലാളികള്‍ പറയുന്നു 

ഞായറാഴ്ച തൊഴിലുടമയോട് ഇവര്‍ ശമ്പളം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തൊഴിലുടമ അതിനു തയ്യാറായില്ല. മാത്രമല്ല, താമസസ്ഥലത്തുനിന്ന് ഇറക്കിവിടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ എംബസിയിലെത്തിയെങ്കിലും പ്രവര്‍ത്തന സമയം കഴിഞ്ഞിരുതിനാല്‍ പരാതിപ്പെടാനായില്ല. തുടര്‍ന്ന അവര്‍ രാത്രി മുഴുവന്‍ എംബസി പരിസരത്തുത െകഴിച്ചുകൂട്ടി.

വിഷയം ബഹ്‌റൈന്‍ ട്രേഡ് യൂണിയന്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് തൊഴില്‍മന്ത്രാലയത്തില്‍ പരാതി നല്‍കാനിരിക്കുകയാണ് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍.

രാജ്യത്ത് മലയാളികളടക്കമുള്ള നിരവധി തൊഴിലാളികളാണ് ശമ്പളം ലഭിക്കാതെ നരകിക്കുത്. അതേസമയം പലര്‍ക്കും പരാതിപ്പെടാന്‍ സാധിക്കുന്നുമില്ല. തൊഴില്‍കരാറോ മറ്റു രേഖകളോ ഇല്ലാത്തതാണ് ഇവര്‍ക്ക് വിനയാവുന്നത്. 

നാട്ടില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെടുമ്പോള്‍ തൊഴിലുടമ രേഖാമൂലം വാഗ്ദാനം ചെയ്യുന്ന ജോലിയും വേതനവും ലഭിക്കാത്തപക്ഷം തൊഴിലുടമക്കെതിരേ പരാതിപ്പെടാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. അതേസമയം ഇടനിലക്കാരായി പ്രവര്‍ത്തിക്കുവര്‍ തരുന്ന വാഗ്ദാനങ്ങളിലാണ് തൊഴിലാളികള്‍ വീണുപോകുന്നത്. അതിനാല്‍ ഇത്തരത്തിലുള്ള ഇടനിലക്കാരെ വിശ്വസിച്ച് ഗള്‍ഫില്‍ ജോലിക്കു വരരുതെന്ന്  ഇന്ത്യന്‍ എംബസി ഇടക്കിടെ ഓര്‍മ്മിപ്പിക്കുുണ്ടെങ്കിലും തൊഴിലാളികള്‍ ഇത് ചെവിക്കൊള്ളുന്നില്ല.