മനാമ: ബഹ്‌റൈനില്‍ മരിച്ച വിനീത് ഭൂഷണ്‍ പിള്ള(17)യുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബഹ്‌റൈന്‍ ഇ ന്ത്യന്‍ സ്‌കൂള്‍ പ്‌ളസ്ടു വിദ്യാര്‍ത്ഥിയായ വിനീത് വ്യാഴാഴ്ച വൈകിട്ടാണ് ഗഫൂളിലെ താമസസ്ഥലത്ത് ഹൃദയ സംബന്ധമായ അസുഖം മൂലം മരിച്ചത്.

ഏറെ നാളായി ചികില്‍സയിലായിരുന്നു. ബഹ്‌റൈനില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന ചേര്‍ത്തല സ്വദേശി വേണുഗോപാല്‍ പിള്ളയുടെയും മരിയാ പിള്ളയുടെയും മകനാണ്. മരിയ ഗള്‍ഫ് വണ്‍ ഇന്‍വെസ്റ്റ് മന്റ് ബാങ്ക് ജീവനക്കാരിയാണ്. സഹോദരങ്ങള്‍ വിഷ്ണു പിള്ള (അഹമ്മദാബാദ്), വീണ പിള്ള (ബംഗളൂരു).