deathമനാമ: വ്യാഴാഴ്ച നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിനായി കുടുംബ സമേതം നാട്ടിലെത്തിയ ബഹ്‌റൈന്‍ പ്രവാസി മരിച്ചു. ബഹ്‌റൈനില്‍ ഹിദ്ദിലെ അലൈന്‍ ഗ്ലാസ് ആന്‍ഡ് ഡെക്കര്‍ കമ്പനി എം ഡി തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഹനീഫ (47)യാണ് മരിച്ചത്. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം അലോപ്പതി മരുന്ന് ഒഴിവാക്കി ആലപ്പുഴയിലെ ഒരു സ്ഥാപനത്തിന്റെ പ്രകൃതി-ആയുര്‍വേദ  ചികിത്സ ആരംഭിച്ചിരുന്നുവത്രെ.

മരുന്ന് കഴിച്ചപ്പോള്‍ മുതല്‍ ഛര്‍ദ്ദി ആരംഭിക്കുകയും ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഛര്‍ദ്ദി ഉണ്ടാവുമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. അവശനായ ഇദ്ദേഹത്തിന്റെ ബോധം നഷ്ടപ്പെടുകയും ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴേയ്ക്കും മരിക്കുകയും ചെയ്തു. വീട്ടില്‍ വിവാഹ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ദുബായില്‍ ഉള്ള വരന്‍  നാട്ടിലേയ്ക്ക് പുറപ്പെടുകയും ചെയ്തിരുന്നു. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയുമാണ് പരേതനുള്ളത്.