മനാമ: കൗമാരക്കാര്‍ക്കായി ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് 'കോംപാസ്' എന്ന പേരില്‍ നടത്തുന്ന സമ്മര്‍കേമ്പ് ആഗസ്ത് 5,6 തീയതികളിലായി നടക്കും. വെസ്റ്റ് റിഫയിലുള്ള ദിശ സെന്ററില്‍ വെച്ചാണ് പരിപാടി. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 വരെയുള്ള പരിപാടിയില്‍ വിജ്ഞാനപ്രദവും വിനോദപ്രദവുമായ നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. അഡോളസന്‍സ് ലെസണ്‍സ്, ജുമുഅയുടെ പ്രാധാന്യം, സ്കില്‍ ഡെവലപ്മെന്റ്, ഇസ്ലാമിക ചരിത്രത്തിലെ മഹാരഥന്മാര്, പ്രവാചകനെ അറിയുക, ഇസ്ലാമകി വ്യക്തിത്വം, വിധിദിനം, ഇന്ത്യ-ബഹ്റൈന്‍ ബന്ധത്തിന്റെ നാള്‍വഴികളിലൂടെ, ബഹ്റൈനെ പരിചയപ്പെടുക, ഹെല്‍ത്ത് ടിപ്സ്, ഐസ് ബ്രേകിംഗ്, വിവിധയിനം ഗെയിംസുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ഈ രംഗത്തെ പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ നേതൃത്വം നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 33871299, 39990765 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് പ്രോഗ്രാം കണ്‍വീനര്‍ യൂനുസ് മാസ്റ്റര്‍ അറിയിച്ചു.