സാഫോറീസിയ ആണവനിലയം: ആശങ്കയറിയിച്ച് ഇന്ത്യ


സാഫോറീസിയ ആണവനിലയത്തിനുമുന്നിൽ കാവൽനിൽക്കുന്ന റഷ്യൻ സൈനികൻ.

യുണൈറ്റഡ്നേഷന്‍സ്: യുക്രൈനിലെ സാഫോറീസിയ ആണവനിലയത്തിന്റെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ ആശങ്കയറിയിച്ച് ഇന്ത്യ. റഷ്യന്‍ നിയന്ത്രണത്തിലുള്ള ആണവനിലയത്തിനടുത്ത് ഷെല്ലാക്രമണം രൂക്ഷമായെന്ന വാര്‍ത്തകളെ മുന്‍നിര്‍ത്തിയായിരുന്നു പ്രതികരണം.

യുക്രൈനിലെ ആണവനിലയങ്ങളുടെ സുരക്ഷാകാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ സ്ഥിരംപ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ആണവനിലയങ്ങളുമായി ബന്ധപ്പെട്ട ഏതൊരു ഭീഷണിയും ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ പ്രത്യാഘാതമുണ്ടാക്കാവുന്നതാണ്. അപകടമൊഴിവാക്കാന്‍ പരസ്പരധാരണയുണ്ടാകണമെന്ന് രുചിര കാംബോജ് അഭിപ്രായപ്പെട്ടു.

യുദ്ധം സാഫോറീസിയ ആണവനിലയത്തിന് കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ മരിയാനോ ഗ്രോസി സുരക്ഷാസമിതിയെ അറിയിച്ചു. സ്ഥലത്ത് പരിശോധന നടത്താനുള്ള സൗകര്യം അടിയന്തരമായി ഒരുക്കണമെന്നും ആവശ്യപ്പെട്ടു. മേഖലയിലെ സൈനികനടപടികള്‍ ഉടന്‍ നിര്‍ത്തണം. സാഹചര്യം അതിഗുരുതരമാണെന്നും ഗ്രോസി മുന്നറിയിപ്പ് നല്‍കി. സാഫോറീസിയ ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് യു.എസ്. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു.

തെക്കന്‍ യുക്രൈനില്‍ നൈപ്പര്‍ നദിക്കരയിലാണ് സാഫോറീസിയ ആണവനിലയം. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയങ്ങളില്‍ ഒന്നാണിത്. അധിനിവേശത്തിന്റെ ആരംഭത്തില്‍ത്തന്നെ റഷ്യന്‍സൈന്യം സാഫോറീസിയയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. യുക്രൈന്‍ ജീവനക്കാരെ ഉപയോഗിച്ചുതന്നെയാണ് പ്രവര്‍ത്തനം തുടരുന്നത്. ആണവനിലയത്തിനടുത്ത് ഷെല്ലാക്രമണങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച് യുക്രൈനും റഷ്യയും പരസ്പരം കുറ്റമാരോപിക്കുന്നു.

Content Highlights: Zaporizhzhia nuclear power plant India UN


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented