വാഷിങ്ടണ്‍:  അമേരിക്കയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ബലൂച്ച് യുവാക്കള്‍. പാകിസ്താനെതിരായും ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നും യുവാക്കള്‍ മുദ്രാവാക്യം മുഴക്കി. 

വാഷിങ്ടണിലെ ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അമേരിക്കയിലുള്ള പാകിസ്താനികളെ ഇമ്രാന്‍ ഖാന്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രതിഷേധം. സീറ്റുകളില്‍നിന്ന് എണീറ്റ ശേഷമാണ് ഇവര്‍ മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു. 

തുടര്‍ന്ന് മുദ്രാവാക്യം മുഴക്കിയ യുവാക്കളെ പരിപാടി നടക്കുന്നിടത്തുനിന്നും പുറത്താക്കി. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്‍ അമേരിക്കയിലെത്തിയത്. പാകിസ്താന്‍ പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഇമ്രാന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. 

content highlights: Imran Khan america visit, balochistan