463 കുടുംബങ്ങള്‍ക്കുള്ള കോവിഡ് ധനസഹായം അബദ്ധത്തില്‍ അക്കൗണ്ടിലെത്തി; ചൂതുകളിച്ച് കളഞ്ഞ്‌ യുവാവ് 


പ്രതീകാത്മകചിത്രം| Photo: PTI

ടോക്യോ: 463 കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ കോവിഡ് ദുരിതാശ്വാസധനം 24-കാരന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ നിക്ഷേപിക്കപ്പെട്ടു. അക്കൗണ്ടിലെത്തിയ പണം ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിനിയോഗിച്ച യുവാവ് അധികാരികള്‍ക്കു മുന്നില്‍നിന്ന് അപ്രത്യക്ഷനുമായി. ജപ്പാനിലെ ദക്ഷിണനഗരമായ അബുവിലാണ് സംഭവം. താഴ്ന്ന വരുമാനക്കാരായ 463 കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന 46.3 ദശലക്ഷം യെന്‍ (ഏകദേശം 2.78 കോടിരൂപ) കോവിഡ് ധനസഹായമാണ് ക്ലെറിക്കല്‍ പിശകിനെ തുടര്‍ന്ന് യുവാവിന്റെ അക്കൗണ്ടിലെത്തിയത്. ഓരോ കുടുംബത്തിനും 10,000 യെന്‍ വീതമായിരുന്നു ലഭിക്കേണ്ടിയിരുന്നത്.

എപ്രില്‍ എട്ടിനാണ് വന്‍തുക യുവാവിന്റെ വ്യക്തിഗത അക്കൗണ്ടിലെത്തുന്നത്. അബദ്ധം തിരിച്ചറിഞ്ഞതോടെ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ തയ്യാറാണെന്ന നിലപാട് ആയിരുന്നു യുവാവ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ അതിനുശേഷം അപ്രത്യക്ഷനാവുകയായിരുന്നു. അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍, രണ്ടാഴ്ച തുടര്‍ച്ചയായി ഓരോദിവസവും 600,000 യെന്‍ വീതം യുവാവ് പിന്‍വലിച്ചിരുന്നതായി കണ്ടെത്തി. ഒടുവില്‍ യുവാവിനെ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍, തന്റെ പക്കല്‍ പണം ഇല്ലെന്നായിരുന്നു യുവാവിന്റെ മറുപടി. തിരിച്ചു തരാനാകില്ലെന്നും കടന്നുകളയില്ലെന്നും യുവാവ് പറഞ്ഞിരുന്നു. പിന്നീടാണ് ഇയാളെ കാണാതായത്.

അതേസമയം, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുത്തതിന് പിന്നാലെ പണം മുഴുവന്‍ നഷ്ടമായെന്ന് യുവാവിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ ചൂതാട്ടം നടത്തിയിരുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം, യുവാവിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് അബു മുനിസിപ്പല്‍ ഗവണ്‍മെന്റ് അധികൃതര്‍. ലീഗല്‍ ഫീസ് ഉള്‍പ്പെടെ 51 ദശലക്ഷം യെന്‍ ആവശ്യപ്പെട്ട് യുവാവിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് ഇവര്‍. സംഭവിച്ചു പോയ പിഴവില്‍ ഗാഢമായ ദുഃഖം രേഖപ്പെടുത്തുന്നതായി മേയര്‍ നോറിഹിക്കോ ഹനാഡ ജനങ്ങളോട് പറഞ്ഞു. പൊതുപണം വീണ്ടെടുക്കാന്‍ എല്ലാവിധ ശ്രമവും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: youth accidentally receives covid relief fund meant for 463 family in japan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented