-
വാഷിങ്ടൺ: ചൈനയ്ക്കെതിരേ കൂടുതൽ നടപടി സ്വീകരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി വൈറ്റ് ഹൗസ്. കോവിഡ് 19 വ്യാപനത്തിന് ശേഷം യു.എസ്.-ചൈന ബന്ധം ഏറെ വഷളായതിന് പിന്നാലെയാണ് ചൈനയ്ക്കെതിരേയുള്ള യു.എസ്. നീക്കം. അതേസമയം, എന്തെല്ലാം നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ചൈനയ്ക്കെതിരേ വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് നിങ്ങൾ കേൾക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മെക്കനാനി ബുധനാഴ്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 'ചൈനയ്ക്കെതിരേയുള്ള ഞങ്ങളുടെ നടപടികളെന്താണെന്ന് പ്രസിഡന്റിന് മുമ്പെ ഞാൻ പറയുന്നില്ല. വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് നിങ്ങൾ കേൾക്കും. അക്കാര്യം എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും.' കെയ്ലി പറഞ്ഞു.
കോവിഡ് വ്യാപന വിഷയത്തിന് പുറമേ ചൈന ഹോങ്കോങ്ങിൽ ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമം, അമേരിക്കൻ മാധ്യമപ്രവർത്തകർക്കുള്ള നിയന്ത്രണം, ടിബറ്റിലെ സുരക്ഷാ നടപടികൾ തുടങ്ങിയ വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത നിലനിന്നിരുന്നു.
ഇക്കാര്യങ്ങളിൽ യു.എസ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം ചൈനയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയ്ക്കെതിരേ നടപടിയുണ്ടാകുമെന്നുള്ള കാര്യത്തിൽ വൈറ്റ് ഹൗസിന്റെ പ്രതികരണം.
content highlights:You'll Be Hearing About Some Upcoming Actiosn: US Amid Row With China
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..