ന്യൂഡല്‍ഹി: ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും പേരക്കുട്ടിയും തമ്മിലുളള രസകരമായ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. പേരക്കുട്ടിയോട് 'നിനക്കും പ്രസിഡന്റ് ആകാം' എന്ന് പറയുന്ന  12 സെക്കന്റുകള്‍ മാത്രമുള്ള സംഭാഷണം കമലഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ് ആണ് പങ്കുവെച്ചിരിക്കുന്നത്. 

വീഡിയോയില്‍ കറുത്ത മാസ്‌ക് ധരിച്ച പേരക്കുട്ടി കമലയുടെ മടിയിലാണ് ഇരിക്കുന്നത്. പിന്നീട് കമലയോട് തനിക്ക് പ്രസിഡന്റ് ആകണമെന്ന് പറയുകയാണ്. തൊട്ടുപിന്നാലെ ചിരിച്ചതിന് ശേഷം 'നിനക്ക് പ്രസിഡന്റാകാം, പക്ഷേ ഇപ്പോഴല്ല. മുപ്പത്തിയഞ്ച് വയസ് ആയതിന് ശേഷം.'- എന്ന മറുപടിയാണ് കമല നല്‍കുന്നത്. തൊട്ടുപിന്നാലെ ബഹിരാകാശ യാത്രികനായ പ്രസിഡന്റാകണമെന്നും കുട്ടി മറുപടി നല്‍കുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

This conversation went on for like an hour

A post shared by Meena Harris (@meena) on

 

'ഇരുവരും തമ്മിലുള്ള സംസാരം ഇങ്ങനെ ഒരു മണിക്കൂറോളം നീണ്ടു'- എന്ന് കുറിച്ചുകൊണ്ടാണ് കമല ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ വൈറലാവുകയും 93,000ല്‍ അധികം പേര്‍ വീഡിയോ കാണുകയും ചെയ്തു. 

Content Highlights: you could be president Kamala Harris chat with grandniece becomes viral