യോഷിഹിതെ സുഗ ജപ്പാന്‍ പ്രധാനമന്ത്രിയാകും; ഭരണകക്ഷി നേതാവായി തിരഞ്ഞെടുത്തു


യോഷിഹിതെ സുഗ| Photo: Reuters

ടോക്യോ: മുഖ്യ ക്യാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് സൂചന. യോഷിഹിതെ സുഗോയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.)തിങ്കളാഴ്ച തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ ആബെ രാജി വെച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്.

534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ച നടക്കുന്ന പാര്‍ലമെന്ററി വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടി 71-കാരനായ യോഷിഹിതെ സുഗ പ്രധാനമന്ത്രിയാകുമെന്നാണ് കണക്കാക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ഗുരുതര പ്രതിസന്ധിയ്ക്കിടെ രാജി വെക്കേണ്ടി വന്ന ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാനാഗ്രഹിക്കുന്നതായി, നേതൃത്വമേറ്റെടുത്ത് ആബെയുടെ അടുത്ത സുഹൃത്ത് കൂടിയായ യോഷിഹിതെ സുഗ പറഞ്ഞു.

മുന്‍ പ്രതിരോധമന്ത്രി ഷിഗേരു ഇഷിബ, എല്‍.ഡി.പിയുടെ നയവിദഗ്ധന്‍ ഫുമിയോ കിഷിത എന്നിവരെയാണ് വോട്ടെടുപ്പില്‍ യോഷികിതെ സുഗ പരാജയപ്പെടുത്തിയത്. എട്ടു വര്‍ഷത്തിലധികമായി ജപ്പാന്റെ പ്രധാനമന്ത്രിയായി തുടര്‍ന്ന ഷിന്‍സോ ആബെ സുഗയ്ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി. മുഖ്യ ക്യാബിനറ്റ് സെക്രട്ടറി എന്ന നിലയില്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും കഠിനപ്രയത്‌നിയാണ് സുഗയെന്നും ആബെ പറഞ്ഞു. സുഗയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിസന്ധി മറി കടക്കാന്‍ ജപ്പാന് സാധിക്കുമെന്ന പ്രത്യാശയും ആബെ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയാകുന്ന സുഗയെ കാത്ത് നിരവധി പ്രതിസന്ധികളാണ് നിലവിലുള്ളത്. ആബെ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ ആദ്യഘട്ടത്തില്‍ വിജയകരമായിരുന്നെങ്കിലും ഇപ്പോള്‍ സമ്പദ്ഘടന മാന്ദ്യത്തിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെച്ച ഓളിംപിക്‌സ് നടത്തിപ്പിനെ കുറിച്ച് പുതിയ പദ്ധതി തയ്യാറാക്കേണ്ടതും സുഗയുടെ ഉത്തരവാദിത്തമാകും. ചൈന-യുഎസ് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുഎസുമായുള്ള നയതന്ത്രബന്ധം സൗഹാര്‍ദപരമായി മുന്നോട്ടു കൊണ്ടു പോകാനും സുഗ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന് രാഷ്ട്രീയവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Content Highlights: Yoshihide Suga Elected As Leader of LDP Likely to Become Japan Prime Minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented