രണ്ട് വര്‍ഷത്തിനുശേഷം ഷി ജിന്‍പിങ് ചൈനയ്ക്ക് പുറത്തേക്ക്; പുതിനുമായി കൂടിക്കാഴ്ച നടത്തും


ഷി ജിൻപിങ്, വ്‌ലാദിമിർ പുതിൻ (ഫയൽ ചിത്രം) | Photo: AP

ബെയ്ജിങ്: രണ്ട് വര്‍ഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നു. ബുധനാഴ്ച കസാഖ്‌സ്താന്‍ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തും.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് ഷി ജിന്‍പിങ് ചൈനയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നത്. പുതിന്‍ - ഷി ജിന്‍പിങ് കൂടിക്കാഴ്ച നടന്നേക്കുമെന്ന് പുതിന്റെ വിദേശകാര്യ വക്താവ് യൂറി ഉഷകോവ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.

അതേസമയം ഇരുവരും തമ്മില്‍ എന്തൊക്കെ വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുകയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കം യൂറോപ്യന്‍ രാജ്യങ്ങളേയും അമേരിക്കയും അകറ്റിയിട്ടുണ്ട്. തായ്‌വാനില്‍ ചൈന നടടത്തുന്ന നീക്കങ്ങളും അമേരിക്ക വിമര്‍ശിച്ചിരുന്നു.

Content Highlights: xi jinping, putin, meet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented