ടെന്നസി/യുഎസ്:  കെയ്ന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ഡബ്ല്യു ഡബ്ല്യു ഇയിലെ പ്രശസ്ത ഗുസ്തിക്കാരന്‍  ഗ്ലെന്‍ ജേക്കബ് ടെന്നസി നോക്‌സ് വില്ലയിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. 

മെയില്‍ നടന്ന പ്രാഥമിക തിരഞ്ഞെടുപ്പില്‍ ഗ്ലെന്‍ വിജയിയായെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിവരങ്ങള്‍ നല്‍കിയിരുന്ന വെബ്‌സൈറ്റ് സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതു കാരണം ഫലപ്രഖ്യാപനം വൈകി. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഗ്ലെന്‍ ഇന്‍ഷുറന്‍സ് കമ്പനിയും റിയല്‍ എസ്റ്റേറ്റ് കമ്പനിയും നടത്തുന്നുണ്ട്. എതിര്‍ സ്ഥാനാര്‍ഥി ഡെമോക്രാറ്റ് പാര്‍ട്ടിയുടെ  ലിന്‍ഡ ഹെയ്‌നിയെ വന്‍ഭൂരിപക്ഷത്തിലാണ് ഗ്ലെന്‍ പരാജയപ്പെടുത്തിയത്. 

റിങ്ങില്‍ മാത്രമല്ല ഭരണനിര്‍വഹണത്തിലും താനൊരു മല്ലനാണെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ഗ്ലെന്‍.