തിങ്കളാഴ്ചയ്ക്ക് ആഴ്ചയിലെ ഏറ്റവും മോശംദിവസമെന്ന ഗിന്നസ് റെക്കോര്‍ഡ്‌


ട്വിറ്ററിലായിരുന്നു പ്രഖ്യാപനം

Photo: twitter.com/GWR

ലണ്ടന്‍: ആഴ്ചയിലെ ഏറ്റവും മോശം ദിവസമെന്ന റെക്കോര്‍ഡ് തിങ്കളാഴ്ചയ്ക്ക്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആണ് തിങ്കളാഴ്ചയെ ആഴ്ചയിലെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചത്. ട്വിറ്ററിലായിരുന്നു പ്രഖ്യാപനം.

ഗിന്നസ് ബുക്കിന്റെ പ്രഖ്യാപനത്തിന് രസകരമായ കമന്റുകളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. വാരാന്ത്യത്തിന് ശേഷം വരുന്ന ആദ്യ ദിവസമെന്ന നിലയില്‍ തിങ്കളാഴ്ചയെക്കുറിച്ച് പലരും കളിയായും കാര്യമായും പരാതിപ്പെടാറുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഗിന്നസ് ബുക്കിന്റെ പ്രഖ്യാപനമെന്നാണ് പലരുടെയും പ്രതികരണം.



തിങ്കളാഴ്ച ഏറ്റവും മോശം ദിവസമാണെന്ന തിരിച്ചറിവിലേക്കെത്താന്‍ നിങ്ങള്‍ ഒത്തിരി വൈകിയെന്ന് ആംഗ്രി ബേഡ് റെഡ് ട്വിറ്റര്‍ ഹാന്‍ഡില്‍ കമന്റ് ചെയ്തു. മോശം ദിവസമായതിനാല്‍ തിങ്കളാഴ്ചയാണ് താന്‍ അവധിയെടുക്കാറെന്ന് മറ്റൊരു ട്വിറ്റര്‍ ഹാന്‍ഡില്‍ കമന്റ് ചെയ്തതിന് ഗിന്നസ് ബുക്ക് 'സ്മാര്‍ട്ട്' എന്ന് മറുപടി നല്‍കി. ആഴ്ചയുടെ അവസാനത്തിലോ തുടക്കത്തിലോ ചിലര്‍ക്ക് ഉണ്ടാവുന്ന നെഗറ്റീവ് ചിന്തകളെ സൂചിപ്പിക്കാന്‍ 'മണ്ടേ ബ്ലൂസ്' എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

Content Highlights: worst day of week monday guiness book of world record


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented