ഖ്വാജാ ആസിഫ് | Photo: Facebook/KHWAJA ASIF
ഇസ്‌ലാമാബാദ്: ഇന്ത്യയില്‍ നമസ്‌കാരത്തിനിടെ വിശ്വാസികള്‍ കൊല്ലപെടുന്നില്ലെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. പെഷാവറില്‍ പള്ളിയില്‍ തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്റെ ചാവേറാക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിലും ഇന്ത്യയിലും സംഭവിക്കാത്തതാണ് പാകിസ്താനില്‍ സംഭവിക്കുന്നതെന്നും മന്ത്രി ദേശീയ അസംബ്ലിയില്‍ പറഞ്ഞു.
പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭരണകാലത്ത് സ്വാത് താഴ്വരയില്‍ നിന്നാണ് ഈ യുദ്ധം ആരംഭിച്ചത്. പാക്സ്താന്‍ മുസ്ലിം ലീഗിന്റെ കഴിഞ്ഞ ഭരണകാലത്ത് ശമനമുണ്ടായിരുന്നു. അന്ന് കറാച്ചി മുതല്‍ സ്വാത് വരെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിരുന്നുവെന്നും ഖ്വാജ പാര്‍ലമെന്റില്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയവര്‍ പാകിസ്താനിലുള്ള വളരെയധികം പേര്‍ക്ക് ജോലി നഷ്ടമായി. സ്വാതിലുള്ളവരുടെ പ്രതിഷേധം ഇതിന്റെ ആദ്യ സൂചനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതലായി തനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ ഖ്വാജ, തീവ്രവാദത്തിനുള്ള വിത്തുകള്‍ നമ്മള്‍ തന്നെ വിതയ്ക്കുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാകിസ്താനിലെ പെഷാവര്‍ നഗരത്തിലുള്ള പള്ളിയില്‍ തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി.) തിങ്കളാഴ്ച നടത്തിയ ചാവേറാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.
മരിച്ചവരില്‍ ഭൂരിഭാഗവും പോലീസുകാരാണ്. ആക്രമണത്തില്‍ തകര്‍ന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.
Content Highlights: Worshippers Not Killed During Prayers Even In India: Pak Minister After Mosque Attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..