മാസം തികയാതെ ജനിച്ചു; എല്ലാ പ്രതിബന്ധങ്ങളും തരണംചെയ്ത് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി


കർട്ടിസും അമ്മ മിഷേലും | ചിത്രം: guinnessworldrecords.com

അലബാമ: അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് അമേരിക്കയിലെ അലബാമയില്‍ മിഷേല്‍ ബട്ട്‌ലര്‍ എന്ന യുവതി കര്‍ട്ടിസ് മീന്‍സ്, കാസ്യ മീന്‍സ് എന്നീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അതായത് 21 ആഴ്ചയും ഒരു ദിവസവും മാത്രം ഗര്‍ഭാവസ്ഥയിലിരിക്കെ.

കാസ്യ ഒരു ദിവസത്തിന് ശേഷം മരിച്ചു. കര്‍ട്ടിസും അതിജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് കര്‍ട്ടിസ് മീന്‍സ് അതിജീവിച്ചു. മാസം തികയാതെ ജനിച്ച് അതിജീവിക്കുന്ന കുട്ടികളില്‍ ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് ഒന്നരവയസ്സുകാരനായ കര്‍ട്ടിസ് ഇപ്പോള്‍.

2020 ജൂലൈയില്‍ അലബാമയിലെ ഒരു ആശുപത്രിയില്‍ മിഷേല്‍ ജന്മം നല്‍കുമ്പോള്‍ 420 ഗ്രാം മാത്രമായിരുന്നു കര്‍ട്ടിസിന് ഭാരം. അതിജീവിക്കാനുള്ള -1% സാധ്യതകളെ വെല്ലുവിളിച്ച് ഇപ്പോള്‍ സന്തുഷ്ടനും ആരോഗ്യവാനുമായി 16 മാസം പ്രായമുള്ള കര്‍ട്ടിസ് അതിജീവനത്തിന്റെ ഒരു പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ബുധനാഴ്ച സ്ഥിരീകരിച്ചു.

സാധാരണയായി 280 ദിവസമാണ് ഗര്‍ഭാവസ്ഥ, അതേസമയം 148 ദിവസം മാത്രം പ്രായമുള്ളപ്പോളാണ് കര്‍ട്ടിസ് ജനിക്കുന്നത്. ഇത്രയും നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അതിജീവിക്കില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ താന്‍ ആകെ തകര്‍ന്ന് പോയെന്ന് കര്‍ട്ടിസിന്റെ അമ്മ മിഷേല്‍ പറയുന്നു.

19 ആഴ്ചകള്‍ തികയാതെ ജനിച്ചിട്ടും, കര്‍ട്ടിസ് ചികിത്സയോട് അസാധാരണമായി പ്രതികരിച്ചു. അലബാമ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഇത് അത്ഭുതപ്പെടുത്തി. കര്‍ട്ടിസിന് ശ്വസനസഹായവും ഹൃദയത്തിനും ശ്വാസകോശത്തിനും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മരുന്നുകളും നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു. 275 ദിവസം (ഏകദേശം ഒമ്പത് മാസം) ആശുപത്രിയില്‍ ചെലവഴിച്ചതിന് ശേഷമാണ് കര്‍ട്ടിസിനെ ഡിസ്ചാര്‍ജ് ചെയ്തത്.

നിര്‍ഭാഗ്യവശാല്‍, കര്‍ട്ടിസിനെപ്പോലെ അവന്റെ ഇരട്ട സഹോദരിയായ കാസ്യ ചികിത്സയോട് പ്രതികരിച്ചില്ല. ജനിച്ച് ഒരു ദിവസം കഴിഞ്ഞ് അവള്‍ മരിക്കുകയായിരുന്നു.

കര്‍ട്ടിസിന് ഇപ്പോഴും ഓക്‌സിജനും ഫീഡിംഗ് ട്യൂബും ആവശ്യമാണ്. എന്നാല്‍ കര്‍ട്ടിസിന് മറ്റൊരു ആരോഗ്യപ്രശ്‌നവുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Content Highlights: world's most premature baby to survive guinnes world record for alabama baby curtis

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Congress

1 min

'പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയുംവരെ പ്രതിഷേധം'; വമ്പന്‍ പ്രകടനവുമായി കോണ്‍ഗ്രസ്

Jun 25, 2022

Most Commented