ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനി ഏത്; യാത്രക്കാരുടെ റാങ്കിങ് ഇങ്ങനെ


പട്ടികയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രണ്ടാമതും എമിറേറ്റ്‌സ് മൂന്നാമതുമുണ്ട്

ഖത്തർ എയർവേയ്‌സ് |ഫോട്ടോ:AFP

ലണ്ടന്‍: കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ മാറ്റിയതോടെ 2022-ല്‍ വ്യോമയാന മേഖലയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. തങ്ങളുടെ അനുഭവം അടിസ്ഥാനമാക്കി 2022 ലെ ഏറ്റവും മികച്ച വിമാന കമ്പനിയായി യാത്രക്കാര്‍ തിരഞ്ഞെടുത്തത്‌ ഖത്തര്‍ എയര്‍വെയ്‌സിനെയാണ്‌. സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് ആണ് ഖത്തര്‍ എയര്‍വേയ്‌സിന് ലഭിച്ചത്‌. പട്ടികയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രണ്ടാമതും എമിറേറ്റ്‌സ് മൂന്നാമതുമുണ്ട്.

യുകെ ആസ്ഥാനമായിട്ടുള്ള വിമാന-വിമാനത്താവള അവലോകന റാങ്കിങ് സൈറ്റാണ് സ്‌കൈട്രാക്സ്. 2021 സെപ്റ്റംബറിനും 2022 ഓഗസ്റ്റിനും ഇടയില്‍ 100 ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം യാത്രക്കാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയാണ് സര്‍വേ സംഘടിപ്പിച്ചത്.



ലോകത്തിലെ മികച്ച എയര്‍ലൈന്‍ കമ്പനി എന്നതിന് പുറമെ മറ്റു എട്ട് അവാര്‍ഡുകള്‍കൂടി ഖത്തര്‍ എയര്‍വേയ്‌സ് കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച ബിസിനസ് ക്ലാസ്, മികച്ച ബിസിനസ് ക്ലാസ് ഇരിപ്പിടം, മികച്ച ബിസിനസ് ക്ലാസ് ഡൈനിങ് ലോഞ്ച് തുടങ്ങിയ അവാര്‍ഡുകളാണ് ഖത്തര്‍ എയര്‍വേയ്‌സിന് ലഭിച്ചിട്ടുള്ളത്. രണ്ടാമത്തെ മികച്ച എയര്‍ലൈന്‍ കമ്പനിയായി കണ്ടെത്തിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് മറ്റു ഒമ്പത് അവാര്‍ഡുകളും കിട്ടി. കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രയ്ക്കും മികച്ച ജീവനക്കാരുള്ള വിമാന കമ്പനിയെന്നതടക്കമുള്ള അവാര്‍ഡുകളും ഇതിലുള്‍പ്പെടും.

ടര്‍ക്കിഷ് എയര്‍ലൈന്‍സിന് യൂറോപ്പിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ടൈറ്റില്‍ ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ലഭിച്ചു. ഡെല്‍റ്റ എയര്‍ലൈന്‍സിന് ആറ് അവാര്‍ഡുകളും കിട്ടി.

ഖത്തര്‍ എയര്‍വേയ്സ് രൂപീകരിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തിരഞ്ഞെടുക്കപ്പെടുക എന്നത് എല്ലായ്‌പ്പോഴും ഞങ്ങളുടെ ഒരു ലക്ഷ്യമായിരുന്നു, എന്നാല്‍ ഏഴാം തവണയും ഈ നേട്ടം സ്വന്തമാക്കുകയും മറ്റു അവാര്‍ഡുകള്‍ നേടുകയും ചെയ്യുക എന്നത് ഞങ്ങളുടെ എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്' ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അകബര്‍ അല്‍ ബക്കര്‍ പറഞ്ഞു.

മികച്ച വിമാന കമ്പനികളുടെ റാങ്കിങ് പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആദ്യ 20-ല്‍ ഇടംപിടിച്ചത് വിസ്താര മാത്രമാണ്. രണ്ട് അവാര്‍ഡുകളും വിസ്താര സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലേയും ദക്ഷിണേഷ്യയിലേയും മികച്ച വിമാന കമ്പനി, ഇന്ത്യയിലേയും ദക്ഷിണ ഏഷ്യയിലേയും ജീവനക്കാരുടെ മികച്ച സേവനം ലഭിക്കുന്ന വിമാന കമ്പനി എന്നീ രണ്ട് അവാര്‍ഡുകളാണ് വിസ്താരയ്ക്ക് ലഭിച്ചിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടിക

  1. ഖത്തര്‍ എയര്‍വേയ്‌സ്
  2. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
  3. എമിറേറ്റ്‌സ്
  4. ANA-ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ്
  5. ക്വാണ്ടാസ് എയര്‍വേയ്‌സ്
  6. ജപ്പാന്‍ എയര്‍ലൈന്‍സ്
  7. ടര്‍ക്കിഷ് എയര്‍ലൈന്‍സ്
  8. എയര്‍ ഫ്രാന്‍സ്
  9. കൊറിയന്‍ എയര്‍
  10. സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്
  11. ബ്രിട്ടീഷ് എയര്‍വേയ്‌സ്
  12. ഇത്തിഹാത് എയര്‍വേയ്‌സ്
  13. ചൈന സൗത്തേണ്‍
  14. ഹൈനാന്‍ എയര്‍ലൈന്‍സ്
  15. ലുഫ്താന്‍സ
  16. കാത്തേ പസഫിക്
  17. കെ.എല്‍.എം
  18. ഇ.വി.എ എയര്‍
  19. വിര്‍ജിന്‍ അറ്റ്‌ലാന്റിക്
  20. വിസ്താര

Content Highlights: World’s best airlines 2022: Indian airline wins two awards


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented