'കോവിഡ് അല്ല അവസാനത്തെ മഹാമാരി, നാം കൂടുതല്‍ സജ്ജമാവേണ്ടതുണ്ട്'-ലോകാരോഗ്യ സംഘടന


1 min read
Read later
Print
Share

ലോകത്ത് നിലവില്‍ 27.19 ദശലക്ഷം ആളുകളെയാണ് കോവിഡ് മഹാമാരി ബാധിച്ചത്.

ടെഡ്രോസ് അഥനോം ഗബ്രിയാസസ് | Photo: Martial Trezzini|AP

ജെനീവ: കോവിഡ് അല്ല ലോകത്തെ ഏറ്റവും അവസാനത്തെ മഹാമാരിയെന്നും എന്തിനേയും നേരിടാന്‍ പൊതുആരോഗ്യസംവിധാനങ്ങള്‍ സജ്ജമാവണമെന്നും ലോകാരോഗ്യസംഘടന മേധാവി ടോഡ്രോസ്അഥനോം ഗബ്രിയേസസിന്റെ മുന്നറിയിപ്പ്.

'കോവിഡ് ആയിരിക്കില്ല ലോകത്തെ അവസാനത്തെ മഹാമാരി. മഹാമാരികളുടെ വ്യാപനം ജീവിതത്തിന്റെ ഭാഗമാണ്. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. എന്നാല്‍ അടുത്ത മഹാമാരി വരുമ്പോള്‍ ലോകം അതിനെ നേരിടാന്‍ കൂടുതല്‍ സജ്ജമായിരിക്കണം.'-ടോഡ്രോസ് പറഞ്ഞു. പൊതുആരോഗ്യ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ഡിസംബറിലാണ് കോവിഡിന്റെ ആദ്യകേസ് ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം 9 മാസം പിന്നിടുമ്പോള്‍ ലോകത്ത് നിലവില്‍ 27.19 ദശലക്ഷം ആളുകളെയാണ് കോവിഡ് മഹാമാരി ബാധിച്ചത്. 9 ലക്ഷത്തോളം പേര്‍ മരണപ്പെട്ടുവെന്നാണ് കണക്കുകള്‍.

Content Highlights: "World Must Be More Ready For Next Pandemic Than It Was This Time": WHO

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IND-US-CAN

1 min

നിജ്ജര്‍ വധം; തെളിവുകള്‍ 'ഫൈവ് ഐസ്' കാനഡയെ അറിയിച്ചിരുന്നുവെന്ന് US സ്ഥാനപതി

Sep 24, 2023


italy

1 min

കൊറോണയില്‍ നിശ്ചലമായി ഇറ്റലി; 24 മണിക്കൂറിനുള്ളില്‍ മരിച്ചത്‌ 793 പേര്‍

Mar 22, 2020


US

1 min

കാനഡയുടെ ആരോപണം ഗൗരവതരം, ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാനാകില്ല- യു.എസ്

Sep 22, 2023


Most Commented