ഇന്ന് ലോക സര്‍ഗ്ഗാത്മകതയുടെ ദിനം, ഒപ്പം പുതുമയുടെയും


രാഷ്ട്രങ്ങളുടെ സാമ്പത്തികശേഷി വര്‍ദ്ധിപ്പിക്കുന്നതിനു നവീകരണം അനിവാര്യമാണെന്ന ആശയം സ്വീകരിക്കാന്‍ ലോകത്തെ ക്ഷണിക്കുവനാണ് ലോക സര്‍ഗ്ഗാത്മകതയുടെയും പുതുമയുടെയും ദിനം ശ്രമിക്കുന്നത്.

പ്രതീകാത്മകചിത്രം

ക്യരാഷ്ട്ര സഭ ഏപ്രില്‍ 21 ലോക സര്‍ഗ്ഗാത്മകതയുടെയുംപുതുമയുടെയുംദിനം (വേള്‍ഡ് ക്രീറ്റിവിറ്റി ആന്‍ഡ് ഇന്നോവേഷന്‍ ഡേ) ആയി ആചരിക്കുകയാണ്. 'ആഗോള ലക്ഷ്യങ്ങള്‍'' എന്ന് അറിയപ്പെടുന്ന ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സര്‍ഗ്ഗാത്മകതയുടെയും പുതുമയുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആഘോഷിക്കുന്ന ഒരു ആഗോള യു.എന്‍. ദിനമാണ് ലോക സര്‍ഗ്ഗാത്മകതയുടെയും പുതുമയുടെയും ദിനം.

80 രാജ്യങ്ങളുടെ പിന്തുണയോടെ ആദ്യത്തെലോക സര്‍ഗ്ഗാത്മകതയുടെയും പുതുമയുടെയും ദിനം 2018 ഏപ്രില്‍ 21-ന് ആഘോഷിച്ചിരുന്നു. സര്‍ഗ്ഗാത്മകതയെക്കുറിച്ച് സാര്‍വത്രിക ധാരണയില്ലായിരിക്കാം. സാമ്പത്തികവും സാമൂഹികവും സുസ്ഥിരവുമായ വികസനത്തിന്റെ പശ്ചാത്തലത്തില്‍ കലാപരമായ ആവിഷ്‌കാരം മുതല്‍ പ്രശ്നപരിഹാരം വരെയുള്ള വ്യാഖ്യാനത്തിന് ഈ ആശയം തുറന്നിരിക്കുന്നു. അതിനാല്‍, മനുഷ്യവികസനത്തിന്റെ എല്ലാ വശങ്ങളിലും സര്‍ഗ്ഗാത്മകതയുടെയും പുതുമയുടെയും പങ്കിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി ഐക്യരാഷ്ട്ര സഭ ഏപ്രില്‍ 21-ന്ലോക സര്‍ഗ്ഗാത്മകതയുടെയും പുതുമയുടെയും ദിനമായി നിശ്ചയിച്ചു.

പ്രമേയം സമയബന്ധിതമാണെന്ന് യു.എന്‍.സി.ടി.ഡി. ആക്ടിംഗ് സെക്രട്ടറി ജനറല്‍ ഇസബെല്‍ ഡ്യൂറന്റ് പറഞ്ഞു. സൃഷ്ടിപരമായ വ്യവസായങ്ങള്‍ സുസ്ഥിര വികസന അജണ്ടയില്‍ നിര്‍ണ്ണായകമാണ്. അവ നവീകരണവും വൈവിധ്യവല്‍ക്കരണവും ഉത്തേജിപ്പിക്കുന്നു, വളര്‍ന്നുവരുന്ന സേവന മേഖലയിലെ ഒരു പ്രധാന ഘടകമാണ്, സംരംഭകത്വത്തെ പിന്തുണയ്ക്കുന്നു, സാംസ്‌കാരിക വൈവിധ്യത്തിന് സംഭാവന നല്‍കുന്നു.' അവര്‍ പറഞ്ഞു.

സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥ - ഇതില്‍ ഓഡിയോ വിഷ്വല്‍ ഉല്‍പ്പന്നങ്ങള്‍, ഡിസൈന്‍, നവമാധ്യമങ്ങള്‍, പ്രകടന കലകള്‍, പ്രസിദ്ധീകരണം, വിഷ്വല്‍ ആര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു - വരുമാനമുണ്ടാക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കയറ്റുമതി വരുമാനം എന്നിവയില്‍ ലോക സമ്പദ്വ്യവസ്ഥയുടെ ഉയര്‍ന്ന പരിവര്‍ത്തന മേഖലയാണ്. സംസ്‌കാരം സുസ്ഥിര വികസനത്തിന്റെ ഒരു പ്രധാന ഘടകമാണ്, കൂടാതെ വ്യക്തിക്കും സമൂഹത്തിനും സ്വത്വം, പുതുമ, സര്‍ഗ്ഗാത്മകത എന്നിവയുടെ ഉറവിടത്തെ പ്രതിനിധീകരിക്കുന്നു. അതേസമയം, സര്‍ഗ്ഗാത്മകതയ്ക്കും സംസ്‌കാരത്തിനും സാമ്പത്തികേതര മൂല്യമുണ്ട്, അത് ഉള്‍ക്കൊള്ളുന്ന സാമൂഹിക വികസനത്തിനും ജനങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ക്കുംധാരണയ്ക്കും കാരണമാകുന്നു.

രാഷ്ട്രങ്ങളുടെ സാമ്പത്തികശേഷി വര്‍ദ്ധിപ്പിക്കുന്നതിനു നവീകരണം അനിവാര്യമാണെന്ന ആശയം സ്വീകരിക്കാന്‍ ലോകത്തെ ക്ഷണിക്കുവനാണ് ലോക സര്‍ഗ്ഗാത്മകതയുടെയും പുതുമയുടെയും ദിനം ശ്രമിക്കുന്നത്. നവീകരണം, സര്‍ഗ്ഗാത്മകത, ബഹുജന സംരംഭകത്വം എന്നിവ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കും പുതിയ ആക്കം നല്‍കുന്നു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും അവസരങ്ങള്‍ വികസിപ്പിക്കാന്‍ ഇതിന് കഴിയും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, പട്ടിണി ഉന്മൂലനം തുടങ്ങിയ ഏറ്റവും ഗുരുതരമായ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയും.

Content Highlights: World Creativity and Innovation Day - April 21

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented