കോവിഡ് 5.6 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു- ലോകബാങ്ക് റിപ്പോര്‍ട്ട്


Photo: PTI

ന്യൂഡല്‍ഹി: ലോകത്തെ പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും യാത്രാവിലക്കുകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കോവിഡ് മഹാമാരി 2020-ല്‍ ലോകത്തെ 7.1 കോടി ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതില്‍ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡിനേത്തുടര്‍ന്ന് ദാരിദ്ര്യ നിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ 8.4 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2020-ല്‍ 9.3 ശതമാനമായി ഉയര്‍ന്നു. 2020 അവസാനത്തോടെ, 7.1 കോടി ആളുകളാണ് കടുത്ത ദാരിദ്ര്യത്തിലായത്. ഇതിന്റെ ഫലമായി ആഗോളതലത്തില്‍ തന്നെ ഏകദേശം 700 ദശലക്ഷത്തിലധികം പേര്‍ കടുത്ത ദാരിദ്ര്യം നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലാണ്‌ ദാരിദ്ര്യം കൂടുതല്‍ രൂക്ഷമായത്‌. ലോകത്ത് ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ട 7.1 കോടി ജനങ്ങളില്‍ 5.6 കോടിയും ഇന്ത്യയിലാണെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും ചൈനയില്‍ ദാരിദ്ര്യം കൂടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2020-ല്‍ ചൈന വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിട്ടില്ല. എന്നാല്‍ ഇന്ത്യയെ ഇത് ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: World Bank report: Covid-19 pushed over 56 million Indians into poverty in 2020


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented