
-
ഇരട്ട ഗർഭപാത്രങ്ങളുള്ള ഇരുപത്തെട്ടുകാരിക്ക് ഓരോ ഗർഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികൾ. എസെക്സിലെ ബ്രെയിൻട്രീയിൽ താമസിക്കുന്ന കെല്ലി ഫെയർഹസ്റ്റിനാണ് അപൂർവങ്ങളിൽ അപൂർവമായ ഈ ഗർഭധാരണം സംഭവിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ളതാണ് ഇതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഗർഭിണിയായി 12 ആഴ്ചകൾ പിന്നിട്ടതിനെ തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് തനിക്ക് ഇരട്ട ഗർഭപാത്രങ്ങളുള്ള കാര്യം കെല്ലി അറിയുന്നത്. തന്നെയുമല്ല ഓരോ ഗർഭപാത്രത്തിലും ഇരട്ടക്കുട്ടികൾ വളരുന്ന വാർത്തയും താമസിയാതെ കെല്ലി അറിഞ്ഞു.
കെല്ലിക്ക് മൂന്നും നാലും വയസ്സുളള രണ്ടു പെൺകുട്ടികൾ ഉണ്ട്. 'രണ്ടാമത്തെ കുട്ടി ഉണ്ടായ സമയത്ത് എനിക്ക് ബൈകോര്‍ണ്യൂവെറ്റ് യൂട്രസ് ഉണ്ടാകാമെന്ന് അവർ പറഞ്ഞിരുന്നു. അതായത് പൂർണമായി രൂപപ്പെടാത്ത ഒന്ന്. എന്നാൽ ഇത്തവണ സ്കാനിങ്ങിനായി പോയപ്പോഴാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നത്. ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി.' കെല്ലി പറയുന്നു.
കുഞ്ഞുങ്ങളെ സിസേറിയനിലൂടെ പുറത്തെടുക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
Content Highlights:woman with two wombs carrying a twin in each
Share this Article
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..