ടോയ്‌ലറ്റ് ഫ്‌ളഷ് പ്രവര്‍ത്തിക്കാത്തതിന് ഇങ്ങനെയൊരു കാരണമുണ്ടാകുമെന്ന് ആരും കരുതാനിടയില്ല. ഓസ്‌ട്രേലിയക്കാരി സോഫിയ പിയേഴ്‌സണും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല, തന്റെ ഫ്‌ളഷ് ടാങ്കിനുള്ളില്‍ കുടുംബസമേതം പാമ്പുകള്‍ താമസിക്കുന്ന വിവരം!

ടോയ്‌ലറ്റ് ഫ്‌ളഷിന്റെ ബട്ടണ്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് ടാങ്കിന്റെ മൂടി തുറന്നു നോക്കാമെന്ന് സോഫിയ തീരുമാനിച്ചത്. അടപ്പ് മാറ്റിയപ്പോള്‍ അതിനുള്ളില്‍ ചുറ്റിപ്പിണഞ്ഞ് പാമ്പുകള്‍. 

'നാല്...അതെ നാലെണ്ണം...എന്റെ ഫ്‌ളഷെന്താ പ്രവര്‍ത്തിക്കാത്തതെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. എല്ലാരും ജീവനോടെയുണ്ട്, സുഖമായിരിക്കുന്നു'. ഫെയ്‌സ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് സോഫിയ കുറിച്ചു. പാമ്പുകള്‍ക്ക് 50 സെന്റിമീറ്റര്‍ മുതല്‍ 3 അടി വരെയായിരുന്നു നീളം. 

fb post
Screengrabbed post of Sofia Pearson in the fb page Townsville Snake Catchers 

അവയെ നീക്കം ചെയ്യാന്‍ സുഹൃത്ത് എത്തുന്നതിനിടെ പാമ്പ് കുടുംബത്തിന്റെ ഫോട്ടോയും വീഡിയോയും സോഫിയ പകര്‍ത്തിയിരുന്നു. വിഷമില്ലാത്ത, പച്ചിലപ്പാമ്പുകള്‍ക്ക് സമാനമായ ട്രീ സ്‌നേക്ക്‌സ്(tree snakes) എന്ന വിഭാഗത്തില്‍ പെട്ടവയായിരുന്നു അവ. 

പാമ്പുകളെ പിടികൂടി സമീപത്തുള്ള പാടത്തേക്ക് തുറന്നുവിട്ടു. ഇളകിയ തറയോടുകള്‍ക്കിടയിലൂടെ പാമ്പുകള്‍ ഉള്ളില്‍ പ്രവേശിച്ചതാവാമെന്ന് സോഫിയ പറഞ്ഞു. 

Content Highlights: Woman's Blocked Toilet Caused By Family Of Snakes Living Inside It