പിറ്റ്‌സ്ബര്‍ഗ്: കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാകാന്‍ എത്തിയ സ്ത്രീ താന്‍ മദ്യപിക്കില്ല എന്ന് പറഞ്ഞെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. മൂത്രത്തില്‍ മദ്യം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയ അവര്‍ മദ്യപാനാസക്തി മറയ്ക്കാനായി കള്ളം പറയുന്നു എന്നാണ് ഡോക്ടര്‍മാര്‍ സംശയിച്ചത്. ആദ്യം സന്ദര്‍ശിച്ച ആശുപത്രിയിലെ കരള്‍ രോഗ ചികിത്സാവിഭാഗം ലഹരി വിമുക്ത ചികിത്സയ്ക്ക് അവരെ അയക്കുകയും ചെയ്തു.
എന്നാല്‍ തുടര്‍ന്നുള്ള പരിശോധനയിലാണ് 61കാരിയായ അവര്‍ക്ക് യൂറിനറി ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം എന്ന അപൂര്‍വമായ രോഗാവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത്. മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. മൂത്രസഞ്ചിയിലെ യീസ്റ്റ് പുളിച്ചാണ് മദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ബിയര്‍ നിര്‍മാണത്തിന്റെ പ്രക്രിയക്ക് സമാനമാണിത്. എന്നാല്‍ അവരുടെ കാര്യത്തില്‍, അത് ശരീരത്തിനുള്ളിലാണ് സംഭവിക്കുന്നത്.
രഹസ്യമായി മദ്യപിക്കുന്ന വ്യക്തിയാണ് അവര്‍ എന്നാണ് പിറ്റ്‌സ്ബര്‍ഗ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ തുടക്കത്തില്‍ കരുതിയത്. എന്നാല്‍ പരിശോധനയില്‍ സ്ത്രീയുടെ രക്തത്തിലോ പ്ലാസ്മയിലോ എഥനോളിന്റെ അംശം കണ്ടെത്താന്‍ സാധിച്ചില്ല. ലാബ് പരിശോധനയില്‍ മദ്യത്തെ വിഘടിപ്പിച്ച് ശരീരം ഉത്പാദിപ്പിക്കുന്ന ഈഥൈല്‍ ഗ്ലൂകുറോനൈഡ്, ഈഥൈല്‍ സള്‍ഫേറ്റ് എന്നീ രാസവസ്തുക്കളും അവരുടെ മൂത്രത്തില്‍ കണ്ടെത്താനായില്ല.
എന്നാല്‍ ശരീരം ഉത്പാദിപ്പിക്കുന്ന ഒരു തരം യീസ്റ്റിന്റെ അമിതമായ സാന്നിധ്യം അവരുടെ ശരീരത്തില്‍ കണ്ടെത്തി. ബ്രൂവറിയില്‍ ഉപയോഗിക്കുന്ന യീസ്റ്റിന് ഏറെക്കുറേ സമാനമായിരുന്നു സ്ത്രീയുടെ ശരീരത്തില്‍ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ അവരുടെ മൂത്രസഞ്ചിയില്‍ ഫെര്‍മന്റേഷന്‍ പ്രക്രിയ നടക്കുന്നുണ്ടെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തി.
ഫെര്‍മന്റേഷന്റെ പ്രധാന ചേരുവകളായ യീസ്റ്റും പഞ്ചസാരയും അവരുടെ മൂത്രത്തില്‍ ഉണ്ടായിരുന്നില്ല. ലാബില്‍ നടത്തിയ പരീക്ഷണത്തില്‍ യീസ്റ്റ് അധികമുള്ള മൂത്ര സാമ്പിള്‍ പുളിച്ച് മദ്യമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇതേ പ്രക്രിയ സ്ത്രീയുടെ ശരീരത്തില്‍ നടക്കുന്നതായാണ് ഗവേഷകരുടെ അനുമാനം.
Content Highlights: Woman's bladder brews alcohol despite her not drinking a drop


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..