കാബൂള്‍: അഫ്ഗാനിസ്താനില്‍ മാധ്യമ പ്രവര്‍ത്തക അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വിവിധ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകയും പാര്‍ലമെന്റിലെ സാംസ്‌കാരിക ഉപദേഷ്ടാവുമായ മിന മംഗളാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെ കാബൂളിന്റെ കിഴക്കന്‍ മേഖലയിലായിരുന്നു സംഭവം. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രാദേശിക ടി.വി. ചാനലുകളില്‍ വാര്‍ത്താ അവതാരകയായി ശ്രദ്ധനേടിയ മിന മംഗള്‍ അഫ്ഗാന്‍ പാര്‍ലമെന്റിലെ സാംസ്‌കാരിക കമ്മീഷനില്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

Content Highlights: woman journalist mina mangal shot dead in afganisthan