ന്യൂയോർക്കിലെ ബഫല്ലോയിൽ വീടുകളും വാഹനങ്ങളും മഞ്ഞ് മൂടിയ നിലയിൽ | Photo : AFP, ഇൻസൈറ്റിൽ ആൻഡേൽ ടെയ്‌ലർ | Photo : Facebook / JuicyBitchy Brown
ന്യൂയോര്‍ക്ക്: അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ കാറിനുള്ളില്‍ കുടുങ്ങി യുഎസില്‍ 22- കാരിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജോലിസ്ഥലത്തുനിന്ന് മടങ്ങവേയാണ് ന്യൂയോര്‍ക്കിലെ ബഫല്ലോ നഗരവാസിയായ ആന്‍ഡേല്‍ ടെയ്‌ലര്‍ അപകടത്തില്‍പെട്ടത്. ദിവസങ്ങളായി തുടരുന്ന പ്രതികൂലകാലാവസ്ഥ കാരണം യുഎസില്‍ ഇതിനോടകം അമ്പതിലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. കനത്ത മഞ്ഞുവീഴ്ച മൂലം നിര്‍ത്തിയിട്ട വാഹനങ്ങളും വീടുകളും മഞ്ഞ് മൂടിയ നിലയിലാണ്.
ഷാര്‍ലറ്റില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ആന്‍ഡേല്‍ അയച്ച അവസാനത്തെ വീഡിയോയില്‍ മഞ്ഞിലകപ്പെട്ട് മുന്നോട്ടുനീങ്ങാനാവാതെ കാര്‍ നില്‍ക്കുന്നതും പുറത്ത് ശക്തമായി കാറ്റടിക്കുന്നതും വ്യക്തമാണ്. കാറ്റവസാനിക്കുന്നതുവരെ കാറില്‍ തന്നെ കാത്തിരുന്ന ശേഷം കാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് മടങ്ങാമെന്നായിരുന്നു ആന്‍ഡേല്‍ കരുതിയിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. പക്ഷേ 18 മണിക്കൂറോളം കാറിനുള്ളില്‍ കുടുങ്ങിപ്പോയി.
വീഡിയോ അയച്ച ഉടനെ കുടുംബാംഗങ്ങള്‍ ആന്‍ഡേലിനെ കണ്ടെത്താനായി അടിയന്തരസേവന സംഘത്തിന്റേയും സുഹൃത്തുക്കളുടേയും മറ്റുള്ളവരുടേയും സഹായം തേടിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മരിച്ചനിലയില്‍ ആന്‍ഡേലിനെ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസും അഗ്നിരക്ഷാസേനയും മഞ്ഞുവീഴ്ചയിലും ചുഴലിക്കാറ്റിലും കുടുങ്ങിയതിനാല്‍ ജീവനോടെ ആന്‍ഡേലിനെ കണ്ടെത്താനായില്ലന്ന് സഹോദരി ടൊമേഷ്യ പറഞ്ഞു. ആന്‍ഡേലിന്റെ മരണകാരണം വ്യക്തമല്ലെങ്കിലും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചായിരിക്കാം മരണമെന്ന് ആന്‍ഡേലിന്റെ അമ്മ പറഞ്ഞു. ജനുവരിയില്‍ 23 വയസ് തികയാനിരിക്കെയാണ് ആന്‍ഡേലിന്റെ മരണം സംഭവിച്ചത്.
Content Highlights: Woman In US Dies After Blizzard Traps Her Inside Her Car
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..