കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ചാവേറായവരില്‍ ഒരു സത്രീയും ഉള്‍പ്പെട്ടിട്ടുള്ളതായി ശ്രീലങ്കൻ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ധന. ഹോട്ടലുകളിലും പള്ളികളിലുമായുണ്ടായ സ്‌ഫോടനങ്ങളില്‍ ഒമ്പത്‌പേരാണ് ചാവേറുകളായത്. 

അതേസമയം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ല്‍ നിന്നും 359 ആയി ഉയര്‍ന്നു. അടിയന്തര സാഹചര്യം ഒഴിവായിട്ടില്ലെന്നും 500 ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണെന്നും പോലീസ് വക്താവ് വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് 60 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ്. ഏറ്റെടുത്തിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സ്‌ഫോടനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. 

Content Highlights: Woman Among 9 Bombers Says Lanka Minister