Taliban
കാബൂള്‍: അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാവണമെന്ന് താലിബാന്‍. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളോടാണ് തങ്ങളുടെ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടത്. തങ്ങളെ അംഗീകരിക്കാതിരിക്കുകയും രാജ്യത്തിനുള്ള വിദേശ ഫണ്ടുകള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ അത് അഫ്ഗാനിസ്താനെ മാത്രമല്ല ലോകത്തെയൊന്നാകെ ബാധിക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.
താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ലോകരാജ്യങ്ങള്‍ അഫ്ഗാനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, അഫ്ഗാനിസ്താനുള്ള കോടിക്കണക്കിന് ഡോളറുകളുടെ വിദേശസഹായം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങളും മറ്റും കാരണം അഫ്ഗാനിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഇപ്പോള്‍.
'അമേരിക്കയോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു. ഞങ്ങളെ അംഗീകരിക്കാതിരിക്കുന്നത് തുടര്‍ന്നാല്‍, അഫ്ഗാനിസ്താന്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് അഫ്ഗാനില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന് കരുതരുത്. അത് ലോകത്തിന്റെയാകെ പ്രശ്‌നമായി മാറും', താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
നേരത്തെ താലിബാനും അമേരിക്കയും തമ്മില്‍ യുദ്ധമുണ്ടായതിന് കാരണം ഇരു രാജ്യങ്ങളും തമ്മില്‍ കൃത്യമായ നയതന്ത്ര ബന്ധങ്ങളില്ലാതിരുന്നതാണ്. അന്നുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും പരിഹരിക്കാനാവുന്നതായിരുന്നു. ലോകരാജ്യങ്ങള്‍ തങ്ങളെ അംഗീകരിക്കണമെന്നും അതിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ അംഗീകരിച്ചിട്ടില്ലെങ്കിലും കാബൂളിലും പുറത്തും വിദേശ പ്രതിനിധികള്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചൈന തുര്‍ക്കി പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തുകയും അഫ്ഗാനിസ്താന് പിന്തുണ വാദ്ഗാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചൈന അഫ്ഗാന്‍ സര്‍ക്കാരിന് സാമ്പത്തിക പിന്തുണയും വാദ്ഗാനം ചെയ്തിട്ടുണ്ട്.
Content Highlights: Withholding Government Recognition Has Global Impact, Taliban Warns US


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..