Photo|Kruger National Park
കേപ്ടൗണ്‍: കോവിഡ് വ്യാപനം തടയാന്‍ ലോകരാജ്യങ്ങള്‍ കര്‍ശന ലോക്ക്ഡൗണിലേക്ക് പോയത് മനുഷ്യര്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. എന്നാല്‍ മനുഷ്യര്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതമായത് ആഘോഷമാക്കുകയാണ് പല രാജ്യങ്ങളിലെയും വന്യമൃഗങ്ങള്‍. യു.കെയിലെ വെയില്‍സില്‍ ആടുകള്‍ നിരത്തില്‍ സൈ്വര്യവിഹാരം നടത്തുന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇറ്റലിയില്‍ കാട്ടുപന്നി നാട്ടിലിറങ്ങിയതാണ് ജനങ്ങളെ ആകര്‍ഷിച്ചത്.
ഇപ്പോഴിതാ മനുഷ്യന്റെ ശല്യമില്ലാത്ത സമാധാനപരമായ ദിവസങ്ങളെ ആഘോഷിക്കുകയാണ് സൗത്ത് ആഫ്രിക്കയില്‍ ഒരു പറ്റം സിംഹങ്ങള്‍. ക്രൂഗര്‍ ദേശിയോദ്യാനത്തിലെ സിംഹങ്ങള്‍ ശല്യങ്ങളൊന്നുമില്ലാതെ റോഡില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തിലെ ചര്‍ച്ചാ വിഷയം.
wn, the lions are taking it very easy
വളരെ നാളായി മനുഷ്യരെ ആരെയും കാണാത്തതിനാല്‍ തങ്ങളുടെ ചിത്രം എടുത്ത ഫോട്ടോഗ്രാഫറിനെ സിംഹങ്ങള്‍ ഒന്ന് മൈന്‍ഡ് ചെയ്യുക പോലുമുണ്ടായില്ല. ദേശീയോദ്യോനത്തിലെ റേഞ്ചറായ റിച്ചാര്‍ഡ് സൗറിയാണ് സിംഹങ്ങളുടെ രാജകീയ മയക്കം ക്യാമറയില്‍ പകര്‍ത്തിയത്.
സാധാരണ ഗതിയില്‍ ഈ റോഡിലൂടെ നിരന്തരം വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ റോഡ് വന്യമൃഗങ്ങള്‍ക്ക് അന്യമാണ്. വിനോദ സഞ്ചാരികള്‍ കാരണം അവര്‍ക്ക് അന്യമായിരുന്ന സ്ഥലങ്ങള്‍ മൃഗങ്ങള്‍ ഇപ്പോള്‍ കൈയടക്കുന്നുവെന്ന് മാത്രം. മനുഷ്യന്റെ അഭാവത്തിലാണ് വനജീവിതം കൂടുതല്‍ ശക്തമാകുന്നതെന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങളെന്നാണ് ആളുകള്‍ പറയുന്നത്.
Content Highlightgs: With South Africa in lockdown, the lions are taking it very easy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..