പ്രഥമവനിതയുടെ റോള്‍ ജില്‍ തിരുത്തിക്കുറിക്കുമോ? അധ്യാപകവൃത്തിയില്‍ നിന്ന് വൈറ്റ് ഹൗസിലേക്ക്‌


ജിൽ ബൈഡൻ | Photo: AFP

ജോ ബൈഡന്റെ തിളക്കമാര്‍ന്ന വിജയത്തോടെ അമേരിക്കയുടെ പ്രഥമ വനിതയായി മാറിയിരിക്കുകയാണ് അറുപത്തിയൊമ്പതുകാരിയായ ജില്‍ ബൈഡന്‍, ഈ പദവിയിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ അമേരിക്കനാണ് ബൈഡന്റെ ഭാര്യ ജില്‍.

ബൈഡന്റെ കരുത്തെന്ന് ജില്ലിനെ വിശേഷിപ്പിച്ചാല്‍ അതിശയോക്തിയില്ല. ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ തളര്‍ന്നുനില്‍ക്കുന്നതിനിടയിലാണ് ബൈഡന്റെ ജീവിതത്തിലേക്ക് ജില്‍ കടന്നുവരുന്നത്. 1972-ലാണ് ബൈഡന് ആദ്യഭാര്യയെയും മകളെയും ഒരു കാര്‍ അപകടത്തില്‍ നഷ്ടപ്പെടുന്നത്. അപകടത്തില്‍ മൂത്ത മക്കളായ ഹണ്ടറിനും ബ്യൂവിനും പരിക്കേറ്റിരുന്നു. തളര്‍ന്നുനില്‍ക്കുന്ന ബൈഡന്‍ കുടുംബത്തിലേക്കുളള ജില്ലിന്റെ പ്രവേശനം ഈ സമയത്തായിരുന്നു. ബൈഡനെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ആദ്യ ഭര്‍ത്താവുമായുളള വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുനനു ജില്‍. ബൈഡന്‍ ഡെലവെയറില്‍ യുഎസ് സെനറ്ററും.

1977-ല്‍ അവര്‍ വിവാഹിതരായി. ഹണ്ടറിന്റെയും ബ്യൂവിന്റേയും അമ്മയായി ജില്‍. 1981ലാണ് ബൈഡന്‍ ദമ്പതികള്‍ക്ക് ആഷ്‌ലി എന്ന പേരില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. കുടുംബത്തെ ഒന്നിച്ചുമുന്നോട്ടുകൊണ്ടുപോകുന്നതിനിടയില്‍ ജില്‍ രണ്ടു ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കി. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോളവര്‍ വെര്‍ജീനിയ കമ്യൂണിറ്റി കോളേജില്‍ അധ്യാപികയാണ്. ഇതിനിടയില്‍ രണ്ടു പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകള്‍ , വൈസ് പ്രസിഡന്റ് പദവിയിലെ എട്ടുവര്‍ഷങ്ങള്‍, അര്‍ബുദം ബാധിച്ച് ബ്യൂ ബൈഡന്റെ മരണം തുടങ്ങി പലതും ബൈഡന്‍ കുടുംബത്തില്‍ സംഭവിച്ചു. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ വൈറ്റ് ഹൗസിലേക്ക്.

'ഞങ്ങളെ ചേര്‍ത്തുപിടിച്ചത് ജില്ലാണ്', ജില്ലിനെ കുറിച്ച് ഒരിക്കല്‍ ബൈഡന്‍ പറഞ്ഞു. പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന ബൈഡന് വേണ്ടി ശക്തമായ പിന്തുണയുമായി പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു ജില്‍.

അമേരിക്കയുടെ പ്രഥമ വനിതയെന്ന പദവിയുമായി ബന്ധപ്പെട്ട യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ ജില്‍ ബൈഡന്‍ തിരുത്തിക്കുറിക്കുമോ എന്നാണ് അമേരിക്ക ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഇത് 21-ാം നൂറ്റാണ്ടാണാണെന്നും പ്രഥമ വനിത പദവിയെ സംബന്ധിച്ചുളള കാഴ്ചപ്പാടുകള്‍ മാറേണ്ട സമയമായെന്നും കരുതുന്ന പുരോഗമനവാദികള്‍ പ്രതീക്ഷയോടെയാണ് ജില്ലിനെ കാതോര്‍ക്കുന്നത്. ഇരുവേഷങ്ങളും ഗംഭീരമായി മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പ്രഥമ വനിതയെയാണ് അവര്‍ ഉറ്റുനോക്കുന്നത്.

'അമേരിക്കയിലെ ഭൂരിപക്ഷം സ്ത്രീകളും ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് വര്‍ക്ക് ലൈഫും കുടംബജീവിതമുണ്ട്. എന്നാല്‍ പ്രഥമവനിതകളെ അപ്രകാരം ചെയ്യാന്‍ ഇതുവരെ അനുവദിച്ചിരുന്നില്ല. 'ഒഹിയോ സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസറായ കാതറിന്‍ ജെല്ലിസണ്‍ പറയുന്നു.

'ജോലി നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രഥമവനിതയുടെ അതിശയകരമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനാവുക എന്നുളളത് വെല്ലുവിളി നിറഞ്ഞതാണെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ അവര്‍ക്ക് ചെയ്യാനായാല്‍ പ്രഥമ വനിതകളുടെ കഴിവുകളെ കുറിച്ചുളള നമ്മുടെ കാഴ്ചപ്പാടുകള്‍ അത് മാറ്റുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.' അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങളിലെ പ്രവര്‍ത്തനം, 2011 ല്‍ മിഷേല്‍ ഒബാമയ്‌ക്കൊപ്പം ചേര്‍ന്ന് ആരംഭിച്ച ജോയിനിങ് ഫോഴ്‌സുകളുടെ റീലോഞ്ച് എന്നീ ജോലികളില്‍ പ്രഥമ വനിതയെന്ന നിലയില്‍ ജില്‍ വ്യാപൃതയാകുമെന്നാണ് കരുതപ്പെടുന്നത്.

'ജില്‍ ബൈഡന്‍ അധ്യാപിക വൃത്തിയില്‍ തുടരുകയാണെങ്കില്‍, പ്രഥമ വനിത എന്ന പദവിയെ കുറിച്ചുളള പ്രതീക്ഷകളും പരിമിതികളും എന്നന്നേക്കുമായി ജില്‍ തിരുത്തും. 'ഫസ്റ്റ് വുമണ്‍: ദി ഗ്രേസ് & പവര്‍ ഓഫ് അമേരിക്കാസ് മോഡേണ്‍ ഫസ്റ്റ് ലേഡീസ്'എന്ന പുസ്തകത്തിന്റെ രചയിതാവ് കേറ്റ് ആന്‍ഡേഴ്‌സണ്‍ ബ്രോവര്‍ പറയുന്നു.

ഒരുപക്ഷേ അത്തരമൊരു മാറ്റത്തിന് മുതിരുകയാണെങ്കില്‍ പരമ്പരാഗത പ്രഥമവനിതയെ പ്രതീക്ഷിക്കുന്ന പാരമ്പര്യവാദികളില്‍ നിന്ന് ജില്ലിന് തിരിച്ചടി നേരിടേണ്ടി വന്നേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ മാറ്റത്തിനുളള സമയമായി എന്ന് അവരും അംഗീകരിക്കുന്നു.

'അധികം വൈകാതെ അമേരിക്കയ്ക്ക് ഒരു 'പ്രഥമ പുരുഷന്‍'(male presidential spouse) ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അയാള്‍ തന്റെ ജോലി ഉപേക്ഷിക്കണമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.' അമേരിക്കന്‍ പ്രസിഡന്റ് പദവി ഒരു സ്ത്രീ അലങ്കരിക്കുന്നതും അവരുടെ പങ്കാളി പ്രഥമ പങ്കാളി സ്ഥാനം അലങ്കരിക്കുന്നതും താമസിയാതെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ബ്രോവര്‍. ഏതായാലും 24x7 സമയവും വൈറ്റ്ഹൗസില്‍ ലഭ്യമല്ലാത്ത ഒരു പ്രഥമ വനിതയെയാണോ അമേരിക്കക്കാര്‍ ഇനി ശീലിക്കാന്‍ പോകുന്നതെന്ന് അറിയേണ്ടിയിരിക്കുന്നു.

Content Highlights: US presidential Election 2020; Will Jill Biden reform the role of US First Lady?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented