കാലിഫോര്‍ണിയ: കാറ്റു മൂലം കാട്ടു തീ നാട്ടിലേക്ക് പടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ 10 മരണം. 1500ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു.വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കണ്‍ട്രിയാണ് കാട്ടു തീയില്‍ കത്തിയമര്‍ന്നത്. 

wine country fire
തീപിടിത്തത്തിന് മുമ്പും പിമ്പും Photo credit: Suzanne Espinosa, Assistant Metro Editor, San Francisco twitter image

 5000 ഏക്കറോളം മുന്തിരിത്തോട്ടം തീപിടിത്തത്തില്‍ കത്തി നശിച്ചുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാപയും സനോമയും ഉള്‍പ്പെടെ എട്ട് കൗണ്ടികളില്‍ ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചതായി സനോമ കൗണ്ടി ഷെരീഫ് റോബ് ഗിയോര്‍ദാനോ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

california wild fire
photo:AP

വീശിയടിച്ച കാട്ടു തീയില്‍ 20000ത്തോളം പേര്‍ നാപ മേഖലയില്‍ നിന്ന് പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ വൈന്‍ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കും തീ പിടിത്തത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.1500 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്.

ഞായറാഴ്ച്ച രാത്രി എവിടെയാണ് കാട്ടു തീ ആരംഭിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കാട്ടു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

wine country fire
Photo:AP