ആനക്കൂട്ടം | Photo: Screengrab from twitter.com|CNN
ബെയ്ജിങ്: ചൈനയില്‍ സംരക്ഷിത മേഖലയില്‍നിന്ന് പുറത്തുകടന്ന ആനക്കൂട്ടം സഞ്ചരിച്ചത് 500ല്‍ അധികം കിലോമീറ്റര്‍ ദൂരം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുനാന്‍ പ്രവിശ്യയിലെ പുയെ നഗരത്തിലെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഷ്യന്‍ ആനക്കൂട്ടമാണ് 500 കിലോമീറ്ററിലധികം സഞ്ചരിച്ച് കുന്‍മിംഗ് നഗരത്തിന് അടുത്തെത്തിയത്.
ഫാമുകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചുറ്റിത്തിരിയുന്ന കാട്ടാനക്കുട്ടത്തിന്റെ ഒന്നിലധികം വീഡിയോകള്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ചില വീഡിയോകളില്‍ ആനകള്‍ രാത്രിയിലടക്കം റോഡുകള്‍ മുറിച്ചുകടക്കുന്നത് ദൃശ്യമാണ്. മറ്റുചിലതില്‍ കാട്ടിലൂടെ അടക്കം സഞ്ചരിക്കുന്നതും കാണാം.
എന്നാല്‍ എന്തുകൊണ്ടാണ് ആനക്കൂട്ടം സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടന്നതെന്നോ എവിടേക്കാണ് പോകുന്നതെന്നോ ഇതുവരെ വ്യക്തമല്ല. ഇത്രയും ദൂരത്തേക്കുള്ള ആനക്കൂട്ടത്തിന്റെ യാത്ര പലരേയും ആശ്ചര്യപ്പെടുത്തുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണോയെന്ന് ഇതെന്നും ചിലര്‍ ചോദിക്കുന്നു.
ആനക്കൂട്ടത്തെ ജനവാസമേഖലയില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണം കാണിച്ച് ആകര്‍ഷിച്ച് അടക്കം ഇവരെ തിരികെ മലയിലേക്ക് തിരിച്ചയക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Wild elephants walk 500 km after escaping natural reserve in China
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..