മനുഷ്യന് ഉപകാരപ്രദമായ എന്തെങ്കിലും കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ? ആ അറിവ് മാനവരാശിക്കു പകരാന്‍ തയ്യാറാണോ? എങ്കില്‍ താങ്കള്‍ക്കും വിക്കിപീഡിയനാവാം. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി വിക്കിപീഡിയനാവാന് അവസരമൊരുക്കുന്നത്.
വിക്കിപീഡിയയുടെ പതിന്നാലാം പിറന്നാള്‍ ഡിസംബര്‍ 21നാണ്. ഇതിനു മുന്നോടിയായി 19, 20 തീയതികളില്‍ കോഴിക്കോട് ഐ.എച്ച്.ആര്.ഡി. കോളേജില്‍ വിക്കി സംഗമോത്സവം നടക്കും.
മലയാളം വിക്കിപീഡിയയില്‍ ഇപ്പോള്‍ 40,000ല്‍പ്പരം ലേഖനങ്ങളാണുള്ളത്. ഇവയെല്ലാം വ്യത്യസ്തവിഷയങ്ങളില്‍ താത്പര്യമുള്ള സാധാരണക്കാരും വിദഗ്ധരും ചേര്‍ന്ന് കൂട്ടായി സൃഷ്ടിക്കുന്നതാണ്. വിക്കി ഉപയോക്താക്കള്‍, വിക്കി സാങ്കേതികവിദഗ്ധര്‍, വിക്കി പീഡിയ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള പൊതുജനങ്ങള്‍ എന്നിവരെല്ലാം ചേരുന്ന വാര്‍ഷികസമ്മേളനമാണ് വിക്കി സംഗമോത്സവം. 19ന് രാവിലെ 10ന് എം.ടി. വാസുദേവന്‍ നായര്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. വിശദവിവരങ്ങള്‍ക്ക് http://ml.wikipedia.org സന്ദര്‍ശിക്കുക. ഫോണ്‍: 9387907485, 9497351189.