സാധനങ്ങള്‍ വാങ്ങിവരണേയെന്ന് ഭാര്യ; കടയില്‍പോയ ഭര്‍ത്താവിന് അടിച്ചത് ഒന്നരക്കോടിയുടെ ജാക്ക്‌പോട്ട് 


Image Courtesy: https://twitter.com/MILottery/status/1575892492142223364/photo/1

വാഷിങ്ടണ്‍: ഭാഗ്യം എപ്പോഴാണ് ആരിലൂടെയാണ് വരുന്നതെന്ന് പറയാനാകില്ല. അപ്രതീക്ഷിതമായെത്തി, നമ്മളെയങ്ങ് ഞെട്ടിച്ചുകളയും. അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ പ്രെട്‌സണ്‍ മാക്കിയ്ക്കും സംഭവിച്ചത് ഇതാണ്. ഭാര്യ പറഞ്ഞതിന്‍ പ്രകാരം പലചരക്കു കടയില്‍ പോയതോടെയാണ് നാല്‍പ്പത്താറുകാരനായ ഇദ്ദേഹത്തിന്റെ ഭാഗ്യംതെളിഞ്ഞത്. 190,736 ഡോളര്‍ അഥവാ ഒന്നരക്കോടിരൂപ (1,54,82,956) യുടെ ലോട്ടറിയാണ് പ്രെസ്റ്റണ് അടിച്ചത്.

സംഭവം ഇങ്ങനെ: പതിവുപോലെ ഓഫീസ് ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രെസ്റ്റണ് ഭാര്യയുടെ ഒരു സന്ദേശം വന്നത്. വരുമ്പോള്‍ പലചരക്കുകടയില്‍നിന്ന് കുറച്ചുസാധനങ്ങള്‍ വാങ്ങിവരണമെന്നായിരുന്നു ഭാര്യ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന്, വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സാധനങ്ങള്‍ വാങ്ങാനായി, പ്രെസ്റ്റണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ മയേറിന്റെ ഒരു കടയില്‍ കയറി. അവിടെനിന്ന് എടുത്ത ടിക്കറ്റിലൂടെയാണ് പ്രെസ്റ്റണ് ജാക്ക് പോട്ട് അടിച്ചത്. സെപ്റ്റംബര്‍ 29-നായിരുന്നു നറുക്കെടുപ്പ്.

ഭാര്യയുടെ സന്ദേശം വരാതിരുന്നെങ്കില്‍ താന്‍ ടിക്കറ്റ് എടുക്കില്ലായിരുന്നെന്ന് പ്രെസ്റ്റണ്‍ മിഷിഗണ്‍ ലോട്ടറി അധികൃതരോടു പറഞ്ഞു. സാധാരണയായി, സമ്മാനത്തുക 200,000 ഡോളറില്‍ കൂടുതല്‍ അല്ലെങ്കില്‍ താന്‍ ജാക്ക്‌പോട്ട് കളിക്കാറില്ല. എന്നാല്‍ അന്ന് എടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാക്ക്‌പോട്ട് അടിച്ചെന്നറിഞ്ഞ നിമിഷത്തെ കുറിച്ച് പ്രെസ്റ്റണ്‍ പറയുന്നത് ഇങ്ങനെ: പിറ്റേദിവസം അടുക്കളയില്‍ നില്‍ക്കുകയായിരുന്നു. ലോട്ടറിയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് സ്‌കാന്‍ ചെയ്തുനോക്കി. ഞാനാണ് വിജയി എന്ന് കണ്ടു. വിജയിക്കുമെന്ന് കരുതിയിരുന്നേയില്ല, പ്രെസ്റ്റണ്‍ പറയുന്നു. സമ്മാനത്തുകയില്‍ ഒരു ഭാഗം നിക്ഷേപിക്കാനും മറ്റൊരു ഭാഗം കുടുംബവുമായി പങ്കുവെക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: wife sends man to grocery store and he wins jackpot


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented