ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമയി കാറില്‍ കറങ്ങുന്നത് കണ്ട ഭാര്യ അദ്ദേഹത്തിന്റെ കാര്‍ ഇടിച്ചു തകര്‍ത്തു. തന്റെ ബിഎംഡബ്ലു കാര്‍ ഉപയോഗിച്ചാണ് ഭര്‍ത്താവിന്റെ കാറില്‍ പല തവണ ഇടിച്ചത്. 

ചിലിയിലെ അരിഗാ മേഖലയിലാണ് സംഭവം. നിരവധി ആളുകളെ ദൃക്‌സാക്ഷിയാക്കിയായിരുന്നു യുവതിയുടെ ആക്രമണം. ചുവന്ന നിറത്തിലുള്ള ബിഎംഡബ്ല്യു ആണ് ഭാര്യ ഓടിച്ചിരുന്നത്. കറുത്ത് കാറാണ് ഭര്‍ത്താവ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, കമ്പനി ഏതാണെന്ന് വ്യക്തമല്ല. 

ഭാര്യ കാര്‍ ഓടിച്ചു പോകുമ്പോഴാണ് തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി കാറില്‍ പോകുന്നത്‌ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ തന്റെ കാറില്‍ ഭര്‍ത്താവിനെ പിന്തുടരുകയായിരുന്നു. 

പിന്നീട് ഭര്‍ത്താവിന്റെ കാര്‍ നിര്‍ത്തി അവര്‍ പുറത്തിറങ്ങിയ ശേഷം ഭാര്യ തന്റെ ബിഎംഡബ്ല്യൂ മുന്നേലേക്ക് എടുത്ത് പല തവണ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ ബോണറ്റിന്‌ കേടുപാടുണ്ടാകുകയും മുന്നിലെ ഗ്ലാസിനുള്‍പ്പെടെ കേടുപാട് സംഭവിക്കുകയും ചെയ്തു.