ഇൻസ്റ്റലേഷനായി എത്തിച്ച കാരറ്റ് | Photo: Twitter | @GeorgeGreenwood
ഒരു കുന്നോളം കാരറ്റ് ഒരു കോളേജിന് മുന്നില്‍ കൊണ്ടിറക്കിയത് എന്തിനെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ബുധനാഴ്ച ഉയര്‍ന്ന ചോദ്യം. ഈ ചോദ്യമുണര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച കാരറ്റ് കൂനയുടെ ചിത്രങ്ങളും വീഡിയോകളും തന്നെയാണ്. ലണ്ടനിലെ ഗോള്‍ഡ് സ്മിത്ത്‌സ് കോളേജിന് മുന്നിലെ റോഡിലാണ് 29 ടണ്‍(29,000 കിലോ ഗ്രാം) കാരറ്റ് ലോറിയില്‍ കൊണ്ടിറക്കിയത്.
അവസാനം കോളേജ് അധികൃതര്‍ തന്നെ പോസ്റ്റുകള്‍ക്ക് മറുപടിയുമായെത്തിയതോടെ പ്രശ്‌നം അവസാനിച്ചു. കോളേജിലെ ഒരു വിദ്യാര്‍ഥിയുടെ ഇന്‍സ്റ്റലേഷന്റെ ഭാഗമായാണ് കാരറ്റിറക്കിയത് എന്ന് ഗോള്‍ഡ്‌സ്മിത്ത്‌സ് അധികൃതര്‍ വ്യക്തമാക്കി. കോളേജിലെ എം.എഫ്എ. ഷോയുടെ ഭാഗമായാണ് ഇസ്റ്റലേഷന്‍ ഒരുക്കിയത്. 'ഗ്രൗണ്ടിങ്' (Grounding) എന്ന ഇന്‍സ്റ്റലേഷന്‍ റഫേല്‍ പെരസ് ഇവാന്‍സ് ആണ് ഒരുക്കിയത്.
വന്‍വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ വിളവെടുത്ത കാരറ്റ് വഴിയോരങ്ങളില്‍ ഉപേക്ഷിക്കുന്നത് കാണാനിടയായതില്‍ നിന്നാണ് ഇന്‍സ്റ്റലേഷനുള്ള പ്രചോദനം ലഭിച്ചതെന്ന് ഇവാന്‍സ് പറഞ്ഞു. ഉപയോഗശേഷം ഫാമുകളില്‍ മൃഗങ്ങള്‍ക്ക് തീറ്റയായി കാരറ്റ് എത്തിക്കാനാണ് ഉദ്ദേശമെന്നും ഇവാന്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കാഴ്ചക്കാര്‍ കാരറ്റ് കൂനയ്ക്ക് മുകളില്‍ കയറി ഫോട്ടോയും വീഡിയോയും പകര്‍ത്തുന്ന രംഗങ്ങളായി പിന്നെ. നല്ല ഓറഞ്ച് നിറമുള്ള കാരറ്റ് വാരി വീട്ടിലേക്ക് കൊണ്ടു പോയവരും കുറവല്ല. കാരറ്റ് വഴിയില്‍ അലക്ഷ്യമാക്കിയിട്ടതിനെ വിമര്‍ശിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. എന്നാല്‍ നയനാനന്ദകരമായ കലാവിരുന്നൊരുക്കിയതിന് നന്ദിയും അഭിനന്ദനവും അറിയിച്ചവരും ധാരാളം.
Content Highlights: Why 29 Tonnes Of Carrots Were Dumped On A London Street
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..