Tedros Adhanom Ghebreyesus, Image|Reuters
ജനീവ: കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചും ലോകമെമ്പാടുമുളള സര്‍ക്കാരുകളുടെ പ്രതികരണത്തെ കുറിച്ചും അവലോകനം നടത്തുന്നതിനായി ഒരു സ്വതന്ത്ര പാനല്‍ രൂപീകരിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന.
ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്മാറാനുളള തീരുമാനം യുഎസ് ഐക്യരാഷ്ട്രസഭയെ അറിയിച്ചതിന് പിറകെയാണ് സ്വതന്ത്രപാനല്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മുന്‍ ന്യുസീലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്, മുന്‍ ലൈബേരിയന്‍ പ്രസിഡന്റ് എലെന്‍ ജോണ്‍സണ്‍ സര്‍ലീഫ് എന്നിവര്‍ പാനലിന് നേതൃത്വം നല്‍കാമെന്ന് സമ്മതിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചു.
'ലോകത്ത് എല്ലാവരേയും ബാധിച്ച ഈ മഹാമാരിയുടെ വ്യാപ്തി യെ കുറിച്ച് വ്യക്തമായ ഒരു വിലയിരുത്തലിന്റെ ആവശ്യമുണ്ട്. സത്യസന്ധമായ ഒരു വിലയിരുത്തല്‍.' 194 അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങില്‍ ടെഡ്രോസ് പറഞ്ഞു.
നവംബറില്‍ നടക്കുന്ന ആരോഗ്യമന്ത്രിമാരുടെ വാര്‍ഷിക സമ്മേളനത്തില്‍ പാനല്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടുത്ത മെയിലായിരിക്കും ഇതുസംബന്ധിച്ച പൂര്‍ണമായ റിപ്പോര്‍ട്ട് പാനല്‍ അവതരിപ്പിക്കുക.
കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയ്ക്ക് അനുകൂലമായി ലോകാരോഗ്യസംഘടന നിലപാടെടുക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു.
Content Highlights:WHO to set up an independent panel to review handling of Covid 19


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..